കമുകിന്‍ തോട്ടങ്ങളില്‍ നിന്നും സ്ഥിരമായി അടക്ക മോഷ്ടിക്കുന്ന പ്രതി അവസാനം പിടിയില്‍

കമുകിന്‍ തോട്ടങ്ങളില്‍ നിന്നും സ്ഥിരമായി അടക്ക മോഷ്ടിക്കുന്ന പ്രതി അവസാനം പിടിയില്‍

മലപ്പുറം: കമുകിന്‍ തോട്ടങ്ങളില്‍ നിന്നും സ്ഥിരമായി അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയില്‍. വഴിക്കടവ് കാരക്കോട് കോലാര്‍ വീട്ടില്‍ രാജേഷ് എന്ന കാട്ടറബി രാജേഷിനെ(42)യാണ് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അടക്ക മോഷണത്തിന് അറസ്റ്റ് ചെയ്തത് . ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തുകയും പിടിക്കപ്പെട്ടാല്‍ ഉടമസ്ഥരെ കണ്ട് പണം നല്‍കി പരാതി ഒതുക്കിത്തീര്‍ക്കുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വഴിക്കടവ് സ്റ്റേഷന്‍ പരിധിയിലെ ഉള്‍പ്രദേശങ്ങളില്‍ മോഷണം പതിവായതോടെ നാട്ടുകാര്‍ സ്റ്റേഷനില്‍ പരാതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്തെ അടക്ക വ്യാപാരികളോട് അന്വേഷിച്ചതില്‍ സംശയാസ്പദമായ രീതിയില്‍ ഒരാള്‍ അടക്ക വിറ്റതായി അറിവായി. ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് പ്രതി പോലീസിനോട് മോഷണം ചെയ്തെന്ന് സമ്മതിച്ചത്് മോഷണമുതല്‍ കൊണ്ട് പോയ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. പ്രതിക്ക് മുന്‍പും വഴിക്കടവ് സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട് . ഈ കേസ്സിലെ പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത് വഴിക്കടവ് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.കെ വേണു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് . കെ, പോലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാര്‍ എസ്, ജോബിനി ജോസഫ് എന്നിവരാണ്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

 

Sharing is caring!