മലപ്പുറം മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ ത്വരിതപ്പെടുത്തും

മലപ്പുറം മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ ത്വരിതപ്പെടുത്തും

മലപ്പുറം: മലപ്പുറം നിയോജക മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ നടപടികൾ ത്വരിതപ്പെടുത്താൻ പി. ഉബൈദുള്ള എം. എൽ.എയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം.

മൊറയൂർ – അരിമ്പ്ര – പൂക്കോട്ടൂർ , ഹാജിയാർപള്ളി –
മുതുവത്തുപറമ്പ് , അത്താണിക്കൽ വെള്ളൂർ – ആലക്കാട് തടപ്പറമ്പ് എന്നീ റോഡുകളുടെ പ്രവർത്തികൾ ഉടൻ ആരംഭിക്കും.

മോങ്ങം – പാലക്കാട്, മൊറയൂർ – എടപ്പറമ്പ് കിഴിശ്ശേരി, മൊറയൂർ – വാലഞ്ചേരി – അരിമ്പ്ര, പാലക്കത്തോട് –
കൂട്ടാവ് എന്നീ റോഡുകൾ ബി.എം.ബി.സി ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനിച്ചു.

നരിയാട്ടുപാറ – നെന്മിനി ചർച്ച്, വടക്കേമണ്ണ – ചട്ടിപ്പറമ്പ് , ചെളൂർ – ചാപ്പനങ്ങാടി, മോങ്ങം – തൃപ്പനച്ചി കാവനൂർ എന്നീ റോഡുകളുടെ നവീകരണ പ്രവർത്തികൾ ത്വരിതപ്പെടുത്തും.

മലപ്പുറം – കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡ് മെയിന്റനൻസ് പ്രവൃത്തികൾ ടെണ്ടർ ചെയ്തു.മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും അടിയന്തരമായി റിപ്പയർ ചെയ്യും. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ് , കൾവർട്ട് സൗകര്യങ്ങൾ SLTF പദ്ധതിയിൽ ഉൾപ്പെടുത്തും.

സിവിൽ സ്റ്റേഷനിലെ കുടുംബ കോടതി കെട്ടിടത്തിന് 12 കോടി രൂപയുടെ സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
പൂക്കോട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ലാബ് കെട്ടിടം, മലപ്പുറം സിവിൽ സ്റ്റേഷനിലെ സപ്ലൈ ഓഫീസ് കെട്ടിടം , പൂക്കോട്ടൂർ ഓൾഡ് ഗവ.എൽ.പി സ്കൂൾ കെട്ടിടം എന്നിവയുടെ നിർമ്മാണ പുരോഗതികൾ ബന്ധപ്പെട്ട എഞ്ചിനീയർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ആറു കോടി രൂപ ചെലവിൽ
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ ഡിസൈനിംഗിന് സമർപ്പിച്ചു.

മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.കാരാട്ട് അബ്ദുറഹിമാൻ,
പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. സി. അബ്ദുറഹ്മാൻ, കെ. ഇസ്മായിൽ മാസ്റ്റർ, റാബിയ ചോലക്കൽ, സുനീറ പൊറ്റമ്മൽ,മൊറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ , പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. പി ആയിഷാബി, കെ. എം. റഷീദ് മാസ്റ്റർ, അനീസ് ബാബു.സി.കെ, കോഡൂർ പഞ്ചായത്ത് മെമ്പർ കെ. ടി. റബീബ് മണ്ഡലം നോഡൽ ഓഫീസറും മഞ്ചേരി പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ രാമകൃഷ്ണൻ.പി, പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയർമാരായ സി.വിമൽരാജ്, കെ.എം.ശംസുദ്ധീൻ , ഷുഹൈബ്.പി, ഇൻസാഫ്.എ, റെജി. പി. ആർ, രേഖ.എൻ.എം , ഷീല.കെ.ഡി, അനസ്.വി.കെ, ഓവർസിയർ പ്രദീപ്.ടി, ഡ്രാഫ്റ്റ്സ്മാൻ മുഹമ്മദ്‌ ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!