സ്വപ്നയുടെ ആരോപണങ്ങളില്‍ പുതുമയില്ലെന്ന് ജലീല്‍

സ്വപ്നയുടെ ആരോപണങ്ങളില്‍ പുതുമയില്ലെന്ന് ജലീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍. സ്വപ്നയുടെ ആരോപണങ്ങളില്‍ പുതുമയില്ലെന്ന് ജലീല്‍ പറഞ്ഞു. ആദ്യം മുതല്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. കള്ളക്കടത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇതോടെ അപ്രസക്തമായെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സത്യവാങ്മൂലത്തിലെ ആരോപണങ്ങളോട് ജലീല്‍ പ്രതികരിച്ചത്.

”ഒന്നിനു വേണ്ടിയും യുഎഇ ഭരണാധികാരിക്ക്&ിയുെ;കത്തയച്ചിട്ടില്ല. യുഎഇ കോണ്‍സല്‍ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗള്‍ഫിലോ നാട്ടിലോ ബിസിനസോ ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തില്‍ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. മറ്റൊരു ബിസിനസിലും ലോകത്ത് ഒരിടത്തും പങ്കാളിത്തമില്ല. നികുതി അടയ്ക്കാത്ത ഒരു രൂപപോലും എന്റെ കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇതു പണ്ടേ ബോധ്യപ്പെട്ടതാണ്. ഇഡി തന്റെ 30 വര്‍ഷത്തെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. </ു>
<ു>ഒരു രൂപയുടെ പോലും അവിഹിത ഇടപാടുകള്‍ കണ്ടെത്തിയിട്ടില്ല. തന്റെ അക്കൗണ്ടിലേക്കോ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കോ ആരും പൈസ അയച്ചിട്ടില്ല.&ിയുെ;എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ല. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കില്‍ ഞാന്‍ ഇങ്ങനെയാവില്ല ജീവിക്കുക. എല്ലാവരെയും ഒരേ തുലാസില്‍ തൂക്കരുത്. 19 സെന്റ് സ്ഥലവും സാധാരണ വീടുമാണുള്ളത്. 2004ലാണ് വീട് നിര്‍മിച്ചത്. 10 ലക്ഷംരൂപ ചെലവായതില്‍ 5 ലക്ഷംരൂപ ലോണായിരുന്നു. അവിഹിത സമ്പത്ത് ഉണ്ടായിരുന്നെങ്കില്‍ അത് പുറത്തുകാണണ്ടേ” ജലീല്‍ ചോദിച്ചു.
ഗള്‍ഫില്‍ കോവിഡ് കാരണം നിരവധിപേര്‍ മരിച്ചതായി ഒരു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ കോണ്‍സല്‍ ജനറലിന്റെ പിഎ ആയ സ്വപ്നയോടും കോണ്‍സല്‍ ജനറലിനോടും അക്കാര്യം ആരായുക മാത്രമാണു ചെയ്തതെന്നു ജലീല്‍ പറഞ്ഞു. പാര്‍ട്ടിയോ സര്‍ക്കാരോ അറിഞ്ഞല്ല ഇരുവര്‍ക്കും സന്ദേശം അയച്ചത്. വാര്‍ത്തയുടെ നിജസ്ഥിതി അറിയുകയായിരുന്നു ലക്ഷ്യമെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തയുടെ നിജസ്ഥിതി ചോദിച്ചു കൊണ്ട് അന്നത്തെ യുഎഇ കോണ്‍സല്‍ ജനറലിന്റെ പിഎ ആയിരുന്ന സ്വപ്നയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തന്റെ സ്വകാര്യ മെയില്‍ ഐഡിയില്‍നിന്നു കോണ്‍സല്‍ ജനറലിന്റെ ഒഫീഷ്യല്‍ മെയില്‍ ഐഡിയിലേക്കു വാര്‍ത്തയുടെ കോപ്പിയും അയച്ചു. വാര്‍ത്ത വന്ന പത്രം നിരോധിക്കണമെന്നു യുഎഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. വാര്‍ത്ത വന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണു ചെയ്തത്. മറ്റൊന്നും അതുമായി ബന്ധപ്പെട്ടു നടന്നിട്ടില്ല.
‘പത്രത്തിന്റെ കോവിഡ് റിപ്പോര്‍ട്ടിങ്ങിലെ പ്രശ്‌നങ്ങളാണ് കത്തിലൂടെ കോണ്‍സല്‍ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കോണ്‍സല്‍ ജനറലിന്റെ പിഎ ആയ സ്വപ്ന വഴി പഴ്‌സനല്‍ ഐഡിയില്‍നിന്ന് ഇമെയിലാണ് അയച്ചത്. അബ്ദുല്‍ ജലീല്‍ എന്ന പേരിലാണ് അയച്ചത്. രേഖകളില്‍ അതാണ് എന്റെ പേര്. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടെങ്കിലും എന്താണ് പ്രശ്‌നം?.&ിയുെ; സ്വപ്നയോടെ ചാറ്റില്‍ ഒരു രാഷ്ട്രീയവും സംസാരിച്ചിട്ടില്ല. പത്രം നിരോധിച്ചാല്‍ തനിക്കു രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്നു ചാറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പുറത്തു വിടട്ടെ. എന്‍ഐഎ തന്റെ ചാറ്റുകളെല്ലാം പരിശോധിച്ചതാണ്. പ്രോട്ടോക്കോള്‍ പ്രശ്‌നമുണ്ടെങ്കിലും ചൂണ്ടിക്കാട്ടേണ്ടത് സ്വപ്നയല്ലേ?. യുഡിഎഫ് എംപിയും കോണ്‍സല്‍ ജനറലിനു കത്ത് കൊടുത്തിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനമാണെന്നു കരുതിയാലും തൂക്കിക്കൊല്ലാന്‍ വിധിക്കില്ലല്ലോ” ജലീല്‍ വിശദീകരിച്ചു.
>സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം ഇന്നു പുറത്തായിരുന്നു. യുഎഇ ഭരണാധികാരിയുടെ ‘ഗുഡ്’ ബുക്കില്‍ പേരു വരാന്‍ കെ.ടി.ജലീല്‍ ശ്രമിച്ചെന്നും പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് ജലീല്‍ പറഞ്ഞുവെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്.
ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചര്‍ച്ചകള്‍ നടത്തി. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിന് ഉറപ്പു നല്‍കിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും മാധ്യമം പത്രത്തെ യുഎഇയില്‍ നിരോധിക്കാന്‍ ജലീല്‍ കോണ്‍സുലേറ്റ് ജനറല്‍ വഴി ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ജലീല്‍ രംഗത്തെത്തിയത്.

Sharing is caring!