മഞ്ചേരിയില്‍ അര കോടി കവര്‍ന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

മഞ്ചേരിയില്‍ അര കോടി കവര്‍ന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി

മഞ്ചേരി: മഞ്ചേരി വീമ്പൂരില്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തുവെന്ന കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ സുനീബ് (29) ആണ് കീഴടങ്ങിയത്. ഇക്കഴിഞ്ഞ മെയ് 18നാണ് കേസിന്നാസ്പദമായ സംഭവം. കുഴല്‍പ്പണവുമായി പോകുകയായിരുന്നയാളെ ഇടിച്ചുവീഴ്ത്തിയ ശേഷം കണ്ണില്‍ മുളകുപൊടിയെറിഞ്ഞായിരുന്നു കവര്‍ച്ച. തുടര്‍ന്ന് തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. കേസിലെ കൂട്ടുപ്രതിയെ ഡല്‍ഹിയില്‍ വെച്ച് മഞ്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി തവണ സമാനമായ കുറ്റ കൃത്യങ്ങളിലേര്‍പ്പെട്ട പ്രതി ഇതാദ്യമായാണ് പിടിയിലാകുന്നത്. പലപ്പോഴും നഷ്ടപ്പെടുന്നത് കുഴല്‍പ്പണമായതിനാല്‍ പരാതിക്കാരില്ലാതെ രക്ഷപ്പെടാറാണ് പതിവ്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കുംമെന്ന് പൊലീസ് പറഞ്ഞു.

Sharing is caring!