മലപ്പുറം വെന്നിയൂര്‍ പെരുമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി

മലപ്പുറം വെന്നിയൂര്‍ പെരുമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി

കോട്ടക്കല്‍ : പെരുമ്പുഴയില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. കാണാതായ പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി മുഹമ്മദലി (44) വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. പുഴയുടെ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്. തിരൂര്‍ ഫയര്‍ഫേഴ്‌സ് യൂണിറ്റ് , ട്രോമാകെയര്‍ വേങ്ങര തിരൂരങ്ങാടി യൂണിറ്റ് സ്റ്റേഷന്‍ അംഗങ്ങള്‍ കെ.ഇ.ടി എമര്‍ജന്‍സി, സന്നത പ്രവര്‍ത്തകര്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച മുങ്ങല്‍ വിദഗ്ദര്‍, ട്രോമാകെയര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.

Sharing is caring!