എടപ്പാളില്‍ രണ്ട് അപകടങ്ങളിലായി രണ്ട് മരണം; രണ്ടുപേര്‍ക്ക് പരുക്ക്

എടപ്പാള്‍ :മേഖലയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് മരണം.കാളാച്ചാലില്‍ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു.ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടില്‍ സുനില്‍ (33) ആണ് മരിച്ചത്. എന്നാല്‍ തുയ്യത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചാണ് എര്‍വാടി സിയാറത്ത് കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പൊന്നാനി ആനപ്പടി സ്വദേശി കറുത്ത കുഞ്ഞാലിന്റെ സിദ്ധീഖിന്റെ മകന് ഹസ്സൈനാര്‍ (57) മരിച്ചു.വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കാളച്ചാലില്‍ അപകടം നടന്നത്.കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനില്‍ ഓടിച്ച ബുള്ളള്ളില് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികള്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ആലംകോട് ഗ്രാമപഞ്ചായത്ത് അംഗം സുനിത ചെര്‍ള്ളശ്ശേരിയുടെ സഹോദരനാണ്. പിതാവ്:മോഹന്‍ദാസ്.മാതാവ് :ഗിരിജ. ഭാര്യ:അഞ്ജു .തുയ്യത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ഹസ്സൈനാരുടെ ഭാര്യ റാബിയക്കും മകള്‍ ഫാത്തിമക്കും പരുക്കേറ്റു.ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കള്‍:അലി,കാസിം,ഫാത്തിമ,സുഹറാബി,താഹിറ.മരുമക്കള്‍ :കുഞ്ഞി മുഹമ്മദ്,മുസ്തഫ
———-
RECENT NEWS

മലപ്പുറം നഗര പ്രദേശത്ത് മാസങ്ങളായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരിയിലെ പ്രധാന റോഡുകളിൽ ഒന്നായ മുണ്ടുപറമ്പ് – കാവുങ്ങൽ ബൈപ്പാസിൽ കക്കൂസ് മാലിന്യം/രാസ മാലിന്യം നിക്ഷപിക്കുന്ന മൂവർ സംഘം പോലീസ് പിടിയിൽ. രാത്രി സമയങ്ങളിൽ നിരവധി ചരക്ക് വാഹനങ്ങളും മറ്റും കടന്നുപോകുന്നതും [...]