മലപ്പുറം ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവര്‍ സ്റ്റാന്റില്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവര്‍ സ്റ്റാന്റില്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് ഹൈവേ ജംഗ്ഷനില്‍ ഇരുപത് വര്‍ഷത്തോളമായി ഓട്ടോ ഓടിച്ച് വരികയായിരുന്ന മാന്തടംഇല്ലത്ത് വളപ്പില്‍ പരേതനായ ശങ്കരന്‍ നായരുടെ മകന്‍ ബാബു (50)വാണ് മരിച്ചത്.വെള്ളിയാഴ്ച കാലത്ത് പത്തര മണിയോടെ സ്റ്റാന്റില്‍ ഓട്ടോ നിര്‍ത്തി പുറത്തിറങ്ങിയ ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.മറ്റു ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാതാവ്:സരസ്വതി.ഭാര്യ:സുമ.മക്കള്‍:സനേജ്,സായൂജ്

 

Sharing is caring!