ഹെവി ലൈസന്‍സുള്ള മലപ്പുറത്തെ ഏക വനിതയായി ജുമൈല

മലപ്പുറം: ഹെവി ലൈസന്‍സുള്ള മലപ്പുറത്തെ ഏക വനിതയായി ജുമൈല. സ്കൂള്‍ വിദ്യാര്ഥിയായതുമുതല് മനസ്സില്‍കൊണ്ടു നടന്ന ആഹ്രഗം 39-ാം വയസ്സില്‍ നിറവേറ്റി മലപ്പുറത്തെ 39വയസ്സുകാരി. വിദ്യാര്‍ഥിയായിരിക്കെ സ്കൂളിലേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ ബസ് ഓടിക്കുന്നത് കണ്ടു മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമാണ് ബസ് ഓടിക്കുകയെന്നത്. വിവാഹശേഷം ആദ്യഘട്ടമെന്ന നിലയില്‍ കാര്‍ ഓടിച്ചു തുടങ്ങി. 39-ാം വയസ്സില്‍ ഹെവി ലൈസന്‍സ് ലഭിച്ച സന്തോഷത്തിലാണ് കോട്ടക്കല്‍ സ്വദേശി ജുമൈല. വിദ്യാര്‍ഥിയായിരിക്കെ സ്കൂളിലേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ ബസ് ഓടിക്കുന്നത് ജുമൈല പതിവായി ശ്രദ്ധിക്കുമായിരുന്നു. അന്നുമുതല്‍ മനസ്സില്‍ തോന്നിയ ആഗ്രഹമാണ് ഡ്രൈവിംഗ് പഠിക്കണം എന്നത്. പിന്നീട് തോന്നിയ മോഹമായിരുന്നു ഹെവി വെഹിക്കിള്‍ ഓടിക്കണമെന്നത്. തുടര്‍ന്ന് അതും പഠിച്ചു കഴിഞ്ഞ ദിവസം അതിന്റെ ലൈസന്‍സ് ലഭിച്ച സന്തോഷത്തിലാണ് ഈ മുപ്പത്തിയൊമ്പതുക്കാരി.
ഇതോടെ മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് ഹെവി ലൈസന്‍സ് സ്വന്തമാക്കിയപ്പോള്‍ ഹെവി ലൈസന്‍സുള്ള ജില്ലയിലെ ആദ്യ വനിത എന്ന ബഹുമതിയാണ് ജുമൈലയെ തേടിയെത്തിയത്. കോട്ടയ്ക്കല്‍ വിദ്യാര്‍ഥിയായിരിക്കെ സ്കൂളിലേക്കുള്ള യാത്രയില്‍, ഡ്രൈവര്‍ ബസ് ഓടിക്കുന്നത് ജുമൈല പതിവായി ശ്രദ്ധിക്കുമായിരുന്നു. സ്റ്റിയറിങ് പിടിത്തം, ഗിയര്‍ മാറ്റല്‍, ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ചവിട്ടല്‍ എന്നിവയൊക്കെ കണ്ടു മനസ്സിലാക്കി. അന്ന് മനസ്സില്‍ കൂടിയ ഡ്രൈവിംഗ് നോടുള്ള മുഹബ്ബത്ത് ആണ് ഇന്ന് ജുമൈലയെ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്.
മാറാക്കര മരുതന്‍ചിറയിലെ ഓണത്തുകാട്ടില്‍ ഹാരിസിന്റെ ഭാര്യയാണ് മുപ്പത്തൊന്‍പതുകാരിയായ ജുമൈല. 2009ല്‍ ഫോര്‍ വീലര്‍ ലൈസന്‍സ് നേടിയാണ് ജുമൈല വീട്ടിലെ കാര്‍ ഓടിച്ചുതുടങ്ങിയത്. മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയറായി ജോലി തുടങ്ങിയതോടെ വാഹനത്തില്‍ ഡ്രൈവര്‍ ഇല്ലാത്ത സമയങ്ങളില്‍ അതിന്റെ ഡ്രൈവറായി. ഡലീഷ്യ എന്ന യുവതി ടാങ്കര്‍ ലോറി ഓടിക്കുന്നതു സമൂഹമാധ്യമം വഴി അറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് ഹെവി ലൈസന്‍സ് സ്വന്തമാക്കണമെന്ന ആഗ്രഹം.
ഡ്രൈവറായ ഭര്‍ത്താവും മക്കളും പിന്തുണച്ചതോടെ ചങ്കുവെട്ടിയിലെ ഡ്രൈവിങ് സ്കൂളിലെ ബസില്‍ ഒരു ദിവസം പരിശീലനം നടത്തി. തുടര്‍ന്ന് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഹെവി ലൈസന്‍സും സ്വന്തമാക്കി നാട്ടില്‍ താരമായി മാറിയിരിക്കുക്കയാണ് ഈ യുവതി. ലോറിയടക്കം ഒരു വിധം എല്ലാ ഹെവി വാഹനങ്ങളും ജുമൈല ഓടിക്കും. നിലവില്‍ ഇപ്പോള്‍ തന്നെ പോലെ തന്നെ
ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച വനിതകള്‍ക്ക് പൂര്‍ണതോതില്‍ വാഹനം ഓടിക്കാന്‍ പരിശീലിപ്പിക്കുകയാണിപ്പോള്‍ ജുമൈല. ഇനി ടാങ്കര്‍ ലോറി ഓടിക്കുന്നതിനു ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ്. ഫാത്തിമ റിന്‍ഷ, ഫാത്തിമ ഗസല്‍, അയിഷ എന്നിവരാണ് ജുമൈലയുടെ മക്കള്‍.
RECENT NEWS

മലപ്പുറം നഗര പ്രദേശത്ത് മാസങ്ങളായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരിയിലെ പ്രധാന റോഡുകളിൽ ഒന്നായ മുണ്ടുപറമ്പ് – കാവുങ്ങൽ ബൈപ്പാസിൽ കക്കൂസ് മാലിന്യം/രാസ മാലിന്യം നിക്ഷപിക്കുന്ന മൂവർ സംഘം പോലീസ് പിടിയിൽ. രാത്രി സമയങ്ങളിൽ നിരവധി ചരക്ക് വാഹനങ്ങളും മറ്റും കടന്നുപോകുന്നതും [...]