മലപ്പുറത്തെ യുവ ഡോക്ടര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

മലപ്പുറത്തെ യുവ ഡോക്ടര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

മലപ്പുറം: മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവ ഡോക്ടര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ.ചങ്ങരംകുളം കക്കിടിക്കല്‍ സ്വദേശിനിയും മഞ്ചേരി സ്വദേശിയായ ഷിബിലിന്റെ ഭാര്യയുമായ ഡോ. ഹഫ്‌സത്തിനാണ് യു.എ.ഇ യിലെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.കഴിഞ്ഞ ആറ് മാസമായി ദുബായില്‍ ദന്ത ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.പുക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി,നെല്ലിശ്ശേരി ഐ.എച്ച്.ആര്‍.ഡി എന്നിവടങ്ങില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പുര്‍ത്തികരിച്ച ഹഫ്‌സത്ത് റോയല്‍ ഡെന്റല്‍ കോളേജില്‍ നിന്ന് ബി.ഡി.എസ് പൂര്‍ത്തിയാക്കി.പുക്കരത്തറ ഹൈസ്‌കുള്‍ പഠനകാലത്ത് മാഗസിന്‍ എഡിറ്ററായിരുന്ന ഹഫ്‌സത്തിന് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍ കാലമിന്റെ പ്രശംസ പത്രവും അംഗീകാരവും ലഭിച്ചിരുന്നു.ബഷീര്‍ കക്കിടിക്കിന്റെ സഹോദരിയാണ്.കക്കടിക്കല്‍ വൈക്കത്ത് വളപ്പില്‍ മുര്‍ക്കഞ്ഞാലില്‍ അബദൂല്‍ കാദര്‍ മുസ്യായരുടെയും കല്ലാട്ടയില്‍ സുലൈഖയുടെയും മകളാണ്. എദന്‍ ആദം ഷിബു ആണ് മകന്‍.

Sharing is caring!