മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് നേരത്തെ കേസില്‍പ്പെട്ട പ്രതി തുടര്‍ന്നും
ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചും ചെയിന്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും 13 വയസുള്ള മകളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ പിടിയില്‍. മലപ്പുറം ചെട്ടിപ്പടി കോയംകുളം വെട്ടിക്കുത്തിനകത്ത് വീട്ടില്‍ മൊയ്തിന്‍ കുഞ്ഞിന്റെ മകന്‍ സൈനുല്‍ ആബിദി (40) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 2020 ല്‍ പ്രതിയുടെ പേരില്‍ കേസ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് നിലവില്‍ പരപ്പനങ്ങാടി കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എ എസ് ഐ പരമേശ്വരന്‍, പോലീസുകാരായ ദിലീപ്, അനില്‍, രാമചന്ദ്രന്‍ ,സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

 

Sharing is caring!