താനൂരില്‍നിയന്ത്രണംവിട്ട ലോറി രണ്ടു കാറുകളില്‍ ഇടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു

താനൂരില്‍നിയന്ത്രണംവിട്ട ലോറി രണ്ടു കാറുകളില്‍ ഇടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റു

താനൂര്‍: മൂലക്കലില്‍ലോറി രണ്ട് കാറുകളില്‍ ഇടിച്ച് അപകടം , ഗര്‍ഭിണിയുള്‍പ്പെടെ രണ്ട് കുടുംബം സഞ്ചരിച്ച കാറുകളിലാണ് ലോറി ഇടിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

രാത്രിപന്ത്രണ്ടുമണിയോടെയാണ് താനൂര്‍ മൂലക്കല്‍ വളവില്‍അപകടംസംഭവിച്ചത്.കണ്ണൂരില്‍നിന്നും അനധികൃതമായി എറണാകുളത്തേക്ക് ചെങ്കല്ല്‌ലോഡുമായി പോവുകയായിരുന്ന ലോറി കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പോവുകയായിരുന്ന രണ്ട് കാറുകളില്‍ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ലോറി ഡ്രൈവറെയും ക്ലീനറെയും പോലീസ്‌കസ്റ്റഡിയിലെടുത്തു. ലോറിയില്‍ ഉപയോഗിച്ച മദ്യ കുപ്പിയും കണ്ടത്തിയിരുന്നു.

Sharing is caring!