റിയാദില്‍ റോഡ്മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു

മലപ്പുറം: സൗദിയിലെ റിയാദില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ മണലായ ചന്ദനംപറമ്പ് അബ്ദുല്‍സലാം (44) ആണ് ഇസ്താംബൂള്‍ റോഡില്‍ വെച്ച് കാറിടിച്ച് മരിച്ചത്. ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.പാലക്കാട് വടക്കഞ്ചേരി പരേതനായ കുഞ്ഞഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഖമറുല്ലൈല. മക്കള്‍: റിന്‍ഷ, മുഹമ്മദ് ഷാന്‍, മരുമകള്‍: മുഹ്‌സിന്‍ കുന്നത്ത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദില്‍ ഖബറടക്കും.

 

Sharing is caring!