മലപ്പുറം വേങ്ങരയില്‍ മധ്യവയസ്ക്കനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമം പിതാവും മകനും അറസ്റ്റില്‍
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ മധ്യവയസ്ക്കനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമം.പറപ്പൂര് ഇല്ലിപുലാക്കല്‍ സ്വദേശികളായ പിതാവും മകനും അറസ്റ്റില്‍. പറപ്പൂര് ഇല്ലിപിലാക്കല്‍ താമസിക്കുന്ന മധ്യവയസ്കനെ മര്‍ദ്ദിച്ചതിന് വേങ്ങര പോലിസ് രണ്ടുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തത്.
മലപ്പുറം ആലത്തൂര്‍പടി വലിയതൊടി ഇബ്രാഹിം (57) ആണ് അക്രമത്തിന് ഇരയായത്. ഇല്ലിപിലാക്കല്‍ പടിക്കതൊടി സുഹൈല്‍ (29), ഇയാളുടെ പിതാവ് സിദ്ദീഖ് (57) എന്നിവര്‍ക്കെതിരെയാണ് പോലിസ് വധശ്രമത്തിന് കേസെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കടയുടെ മുന്നില്‍ സംസാരിച്ചിരിക്കെയുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. എറിഞ്ഞ കല്ല് തലയ്ക്ക് കൊണ്ട് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]