മലപ്പുറം എം.എസ്.പി ഡെപ്യൂട്ടി കമാന്‍ഡന്റ് എ. സക്കീറിന് യാത്രയയപ്പ് നല്‍കി

മലപ്പുറം: 37 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റും മുന്‍ കേരള പൊലീസ് ഫുട്ബോള്‍ താരവുമായ എ സക്കീറിനുള്ള യാത്രയയപ്പിന്റെ ഭാഗമായി സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. കേരള പൊലീസ് വെറ്ററന്‍സും മലപ്പുറം വെറ്ററന്‍സും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ കേരള പൊലീസിനെ മലപ്പുറം വെറ്ററന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
എ സക്കീര്‍ ക്യാപ്റ്റനും മുന്‍ ദേശീയ താരങ്ങളായ ഹബീബ് റഹ്മാന്‍, റോയ് റോജസ്, മോഹന്‍ദാസ്, രാജേഷ്, എം റഷീദ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പൊലീസ് ടീം. സെയ്താലി മാഷ്, യാസര്‍ അറഫാത്ത്, മന്‍സൂര്‍ മാഷ്, മുജീബ്, അന്‍വര്‍, ലത്തീഫ് മലപ്പുറം എന്നിവരുള്‍പ്പെട്ടതായിരുന്നു മലബാര്‍ വെറ്ററന്‍സ് ടീം. പൊലീസ് ടീമിനുവേണ്ടി റോയ് റോജസും മലബാര്‍ വെറ്ററന്‍സിനുവേണ്ടി സെയ്താലി മാഷും മെഹബൂബും ഗോളടിച്ചു.
മലപ്പുറം വെറ്ററന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം എഡിഎം മെഹറലി ഉദ്ഘാടനംചെയ്തു. സൂപ്പര്‍ അഷറഫ് അധ്യക്ഷനായി. ചടങ്ങില്‍ അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്മാരായ കലിക്കറ്റ് സര്‍വകലാശാലയുടെ ജില്ലയിലെ താരങ്ങളെ ആദരിച്ചു. യു അബ്ദുല്‍ കരീം, സുരേന്ദ്രന്‍ മങ്കട, എം ആര്‍ സി മുഹമ്മദലി, ഹബീബ് റഹ്മാന്‍, നാസര്‍ അരീക്കോട്, കെ നയീം, അബുട്ടി, സുരേഷ് തിരുവാലി, കുഞ്ഞിക്ക പട്ടര്‍കടവന്‍, റശീദ് നിലമ്പൂര്‍, സമദ് പറച്ചിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!