മലപ്പുറം ആനപ്പടിയില്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു.

മലപ്പുറം: നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്ക്. ഇന്ന് പൊന്നാനി ആനപ്പടിയിലാണ് അപകടം. വേഗതയില്‍ വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചതിനു ശേഷമാണ് ടാങ്കറില്‍ ഇടിച്ചത്. നേരിട്ട് ടാങ്കറില്‍ വന്നാണ് ഇടിച്ചിരുന്നതെങ്കില്‍ അപകടം കൂടുതല്‍ കടുത്തതാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറച്ചു. കണ്ണൂര്‍ കണ്ടന്‍കുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രനാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇവരുടെ കൂടെയുളള കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി ജീരകശ്ശേരി ഫ്രാന്‍സിസിന് അപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ ആനപ്പടി സെന്ററില്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിലാണ് പുലര്‍ച്ചെ 4.50 കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോ കാര്‍ ഇടിച്ചത്.
ഗ്യാസ് ടാങ്കിന്റെ പിറകില്‍ ഇടിച്ചതോടെ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.ലോറിക്ക് പിന്‍ഭാഗത്ത് കുടുങ്ങിയ കാര്‍ അഗ്‌നി രക്ഷ സേനാംഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ യാത്രക്കാരായ ആദിത്യ ജയചന്ദ്രനെയും ഫ്രാന്‍സിസിനെയും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യ മരണപ്പെടുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന നാലു വയസുകാരനായ ആദം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.ദേശീയപാതയിലെ ആനപ്പടിയില്‍ പായോരത്ത് രാത്രികാലങ്ങളില്‍ വലിയ ലോറികള്‍ നിര്‍ത്തിയിടുന്നത് നിരവധി അപകടങ്ങള്‍ക്കാണ് ഇടയാക്കുന്നത്.

 

 

Sharing is caring!