മലപ്പുറം ജില്ലയില്‍ ഇന്ന് 1579 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 1579 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 1579 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 28.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധിതരില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 5456 സാമ്പിളുകളാണ് പരിശോധിച്ചത്. 1523 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 46 കേസുകളുണ്ട്. അഞ്ച് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

ജില്ലയില്‍ 58,93,072 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 58,93,072 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു.
ഇതില്‍ 32,97,952 പേര്‍ക്ക് ഒന്നാം ഡോസും 25,81,157 പേര്‍ക്ക് രണ്ടാം ഡോസും 13963 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
15 വയസ്സ് മുകളില്‍ പ്രായമുള്ള 3297952 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2581157 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 13963 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്‍കി.

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി

ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഇന്നലെ (ജനുവരി 19) ആരംഭിക്കുകയായിരുന്നു. വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 119702 കട്ടികള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. ജില്ലയില്‍ 53 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറം താലൂക്കാശുപത്രിയുടെ കീഴിലായി കുട്ടികള്‍ക്ക് കോവിഡ്  വാക്സിനേഷന്‍ നടക്കുന്ന ആലത്തൂര്‍പടി എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: എ ഷിബുലാല്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു. മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: സി. അലിഗര്‍ ബാബു, ഡെപ്യൂട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനധ്യാപകന്‍  ഉസ്മാന്‍, അധ്യാപകരായ ബഷീര്‍,  രമ്യ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ സംയുക്തമായി എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്, എന്‍.സി.സി, മറ്റു സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്ന് സമയമായിട്ടുള്ളവരും,  15 മുതല്‍ 18 വയസ്സ് വരെയുള്ള  കൗമാരക്കാരായ കുട്ടികളും മുന്‍കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിന്ന് യോഗ്യരായിട്ടുള്ളവരും എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു.

Sharing is caring!