മൊബൈല്‍ മോഷ്ടിച്ച് കുറഞ്ഞ വിലക്ക് വില്‍ക്കുന്ന പ്രതി തിരൂരില്‍ അറസ്റ്റില്‍

തിരൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന നിലമ്പൂര്‍ സ്വദേശി പനങ്ങാടന്‍ അബ്ദുള്‍ റഷീദ് (39) നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ പ്രതി സമീപ പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സുകളില്‍ കയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ശേഷം അവ മറ്റ് സ്ഥലങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലക്ക് വില്പന നടത്തുകയും ചെയ്യുകയാണ്പതിവ്.
പ്രതിക്ക് മലപ്പുറം ജില്ലയിലെ പല സ്റ്റേഷനിലും കളവ് കേസില്‍ ഉള്‍പെട്ട യാലാണ്….
തിരൂര്‍ പോലീസ് സ്റ്റേഷന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജിജോ യുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരയ ഉണ്ണിക്കുട്ടന്, ഷിജിത്ത്,ഷെറിന് ജോണ്‍,തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]