മലപ്പുറം ജില്ലയിലെ 23സ്‌കൂളുകള്‍കൂടി ഹൈടെക്കാവുന്നു

മലപ്പുറം ജില്ലയിലെ 23സ്‌കൂളുകള്‍കൂടി ഹൈടെക്കാവുന്നു

മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 23 സ്‌കൂളുകള്‍കൂടി ഹൈടെക്കാവുന്നു. നേരത്തെ അഞ്ചുകോടിയില്‍ ഉള്‍പ്പെടുത്തി 13 സ്‌കൂളുകളും മൂന്ന് കോടിയില്‍ ഉള്‍പ്പെടുത്തി 23 സ്‌കൂളുകളും പ്ലാന്‍ഫണ്ടില്‍ 17 സ്‌കൂളുകളും ഹൈടെക് മികവിലേക്ക് ഉയര്‍ത്തിയിരുന്നു. നിലവില്‍ അഞ്ച് കോടിരൂപ ചെലവില്‍ നിര്‍മിക്കുന്ന ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലപ്പുറം, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊണ്ടോട്ടി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരുവള്ളൂര്‍ എന്നീ സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കിഫ്ബിയില്‍നിന്നും മൂന്ന് കോടി അനുവദിച്ച ജിവിഎച്ച് എസ്എസ് നെല്ലിക്കുത്ത്, ജിഎച്ച്എസ്എസ് കാരക്കുന്ന്, ജിജിഎച്ച്എസ്എസ് വേങ്ങര, ജിഎച്ച്എസ്എസ് പൂക്കോട്ടുംപാടം, ജിഎച്ച്എസ്എസ് മൂത്തേടം, ജിഎച്ച്എസ് എസ് എടക്കര, ജിഎച്ച്എസ്എസ് ചാലിയപ്പുറം, ജിഎച്ച് എസ്എസ് കൊട്ടപ്പുറം, എസ്എച്ച്എം ജിവിഎച്ച് എസ് എസ് എടവണ്ണ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. കിഫ്ബിയില്‍നിന്ന് ഒരുകോടി രൂപവീതം അനുവദിച്ച ജിഎച്ച്എസ് വെറ്റിലപ്പാറ, ജിയുപിഎസ് ചെങ്ങര, ജിയുപിഎസ് ചീക്കോട്, ജിയുപി എസ് മൂര്‍ക്കനാട്, ജിഎംയുപിഎസ് കോട്ടക്കല്‍ എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. പ്ലാന്‍ ഫണ്ട് അനുവദിച്ച ജിഎച്ച്എസ്എസ് പുലാമന്തോള്‍ – ലാബ് ആന്‍ഡ് ലൈബ്രറി, ജിയുപിഎസ് മുണ്ടപ്ര, ജിബിഎച്ച് എസ്എസ് മലപ്പുറം, ജിഎല്‍പിഎസ് നിലമ്പൂര്‍, ജിഎല്‍പി എസ് പൂക്കൂത്ത്, ജിഎല്‍പിഎസ് തുറക്കല്‍ എന്നിവയുടെ പ്രവൃത്തി ഒരുമാസത്തിനകം പൂര്‍ത്തിയാവും. കിഫ്ബിയില്‍നിന്ന് ഒരുകോടി അനുവദിച്ച 40 സ്‌കൂളുകള്‍കൂടി ടെന്‍ഡര്‍ പൂര്‍ത്തിയാക്കി പണി ആരംഭിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ അനുവദിച്ച 50 സ്‌കൂളുകളുടെ നിര്‍മാണ നിര്‍വഹണ ഏജന്‍സിയായി കിലയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ നടപടി നടക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ- ഓര്‍ഡിനേറ്റര്‍ എം മണി പറഞ്ഞു.

 

Sharing is caring!