മലപ്പുറം വട്ടത്താണിയില്‍ ബസിടിച്ചു ബൈക്ക് യാത്രികനായ 29കാരന് മരിച്ചു

താനാളൂര്‍ : ബസ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ഒഴൂര്‍ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയില്‍ വച്ചാണ് അപകടം. പുത്തന്‍തെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയില്‍ തിരൂരില്‍ നിന്നെത്തിയ ബസ് യുവാവിനെ ഇടിക്കുകയായിരുന്നു.
യുവാവ് ബൈക്ക് റോഡരികില്‍ നിര്‍ത്തി ഫോണ്‍ ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
അച്ഛന് : ബാലകൃഷ്ണന്
അമ്മ : അനിത. സഹാേദരങ്ങള്‍: പ്രജിത, പ്രശാന്ത്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]