അധ്യാപിക അമ്മയുടെ അനുഗ്രഹം തേടി പി.ടി.ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും മലപ്പുറം പൊന്നാനിയിലെത്തി

പൊന്നാനി: അമ്മയുടെ സ്‌നേഹ വാല്‍സല്യങ്ങള്‍ ഭര്‍ത്താവിന് പകര്‍ന്ന് നല്‍കിയ അധ്യാപിക മുത്തശ്ശിയുടെ അനുഗ്രഹം തേടി പൊന്നാനി പൊന്നാനിയുടെ മരുമകള്‍ പി.ടി ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും പൊന്നാനിയിലെത്തി. നവതിയുടെ നിറവിലെത്തിയ പൊന്നാനിയിലെ അധ്യാപിക മുത്തശ്ശി ഗൗരി ടീച്ചറെ കാണാനാണ് ഉഷയും, ഭര്‍ത്താവും എത്തിയത്. അധ്യാപിക – ശിഷ്യബന്ധത്തിനപ്പുറം മാതൃസ്‌നേഹത്തിന്റെ ബന്ധമാണ് ഗൗരി ടീച്ചര്‍ക്കും, ശ്രീനിവാസനും തമ്മിലുള്ളത്. ശ്രീനിവാസന് മൂന്നര വയസുള്ളപ്പോഴായിരുന്നു മാതാവിനെ നഷ്ടമായത്. അന്ന് ശ്രീനിവാസനെയും സഹോദരനെയും മൂത്തമ്മയും കുട്ടിമാമനും ചേര്‍ന്നാണ് വീടിനടുത്തുള്ള ന്യൂ.എല്‍.പി സ്‌കൂളില്‍ ചേര്‍ത്തത്. അന്ന് മുതല്‍ അമ്മയുള്ള പരിലാളനം നല്‍കിയാണ് ഗൗരി ടീച്ചര്‍ പഠിപ്പിച്ച് വളര്‍ത്തിയത്. അമ്മയില്ലാത്ത ദുഃഖം ഗൗരി ടീച്ചര്‍ ശ്രീനിവാസനെയും സഹോദരനെയും അറിയിച്ചിരുന്നില്ല. സ്വന്തം മാതാവിനെ പോലെ കാണുന്ന ശ്രീനിവാസന്‍ ഭാര്യ പി.ടി ഉഷയോടൊപ്പമാണ് നവതിയിലെത്തിയ ഗൗരി ടീച്ചറെ കാണാനെത്തിയിത്. അധ്യാപിക മുത്തശ്ശിയെ ശിഷ്യന്‍ ശ്രീനിവാസന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ ദിവസം അധ്യാപിക മുത്തശ്ശി ഗൗരിക്ക് ശിഷ്യനും പ്രിയപ്പെട്ടവരും ചേര്‍ന്നൊരുക്കിയ അക്ഷര ദക്ഷിണയായ ‘അ… അധ്യാപിക… അമ്മ” എന്ന പേരുള്ള ഇ – പുസ്തകത്തിന്റെ പ്രിന്റ് ഔട്ട് പിറന്നാള്‍ ദിവസം സമ്മാനിച്ചിരുന്നു. ശ്രീനിവാസനെയും ഉഷയെയും ടീച്ചറുടെ മക്കളായ ഗോപു, ഉണ്ണി, അനിയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചിത്രകാരന്‍ ഭാസ്‌കര്‍ ദാസ്, അജയ് ഗോഷ് എന്നിവരും സംബന്ധിച്ചിരുന്നു.
RECENT NEWS

നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല്‍ സെക്രട്ടറിയെ
മലപ്പുറം: നിയമം കാറ്റില്‍ പറത്തി മലപ്പുറത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്‍മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല്‍ സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി [...]