മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി

മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് തിരൂര്‍ വൈലത്തൂരിലേക്ക് തെര്‍മോകള്‍ പ്ലേറ്റുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്ന സാധനസാമഗ്രികളും ലോറിയും പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

ആര്യവൈദ്യശാലയിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ പണിക്കര്‍ക്കുണ്ട് സ്വദേശി മൊയ്തീന്‍ ആണ് ലോറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ലോറിയെ പിന്തുടര്‍ന്ന മൊയ്തീന്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വേഗം തന്നെ ലോറി നിര്‍ത്തുകയായിരുന്നു. ഇതോടെ തീ വലിയ രീതിയില്‍ ആളുകയായിരുന്നു. പ്രദേശവാസികളും പോലീസും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി അരമണിക്കൂര്‍ നേരമെടുത്താണ് തീയണച്ചത്.

 

മൂന്നു യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. കോട്ടക്കല്‍ എസ്എച്ച്ഒ എം കെ ഷാജി, വേങ്ങര എസ്എച്ച്ഒ മുഹമ്മദ് ഹനീഫ്, മലപ്പുറം, തിരൂര്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ പ്രജീഷ്, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

 

Sharing is caring!