യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ തമാരശ്ശേരി മഠം മുരടന്‍ വീട്ടില്‍ പരേതനായ രേവിയുടെ മകന്‍ ഉമേഷ് (35) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. അവിവാഹിതനായ ഉമേഷ് കൂലിപ്പണിക്കാരനാണ്. മാതാവ് : ലക്ഷ്മി. സഹോദരങ്ങള്‍ : ഉണ്ണി, ഉഷ. വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Sharing is caring!