ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. നരോക്കാവ് ഞാവലിങ്കല്‍ പറമ്പില്‍ അബ്ബാസി (37 ) നെയാണ് വഴിക്കടവ് പോലീസ് ഇന്‍പെക്ടര്‍ പി. അബ്ദുല്‍ ബഷീര്‍ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. 2016ലാണ് കേസിന് ആസ്പദമായസംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയില്‍ രണ്ടു ദിവസങ്ങള്‍ മുന്‍പ് എടക്കര പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തണ്ണിക്കടവ് മുഹമ്മദ് ഫസല്‍, പലേമാട് സജീര്‍ മോന് എന്നിവരെ എടക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് ബാലനെ വഴിക്കടവ് പോലിസ് പരിധിയില്‍ ഉള്ള സ്ഥലത്ത് വച്ചും ലൈംഗിക അതിക്രമം നേരിട്ടതായി വ്യക്തമായത്. ഇതോടെ വഴിക്കടവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നരോക്കാവ് സ്വദേശിയെ പാലക്കാട് നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ എം. അസൈനാര്‍, പോലീസുകാരായ എന്‍.എ അബുബക്കര്‍, റിയാസ് ചീനി, അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാര്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി മഞ്ചേരി കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]