രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പള്ളികളില്ലെന്നും പള്ളികളില്‍ പറയുന്നത് മതത്തിന്റെ കാര്യം തന്നെയാണെന്നും അബ്ദുസമദ് പുക്കോട്ടൂര്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പള്ളികളില്ലെന്നും പള്ളികളില്‍ പറയുന്നത് മതത്തിന്റെ കാര്യം തന്നെയാണെന്നും അബ്ദുസമദ് പുക്കോട്ടൂര്‍

മലപ്പുറം: പളളികള്‍ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കെ.ടി ജലീല്ലിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സമസ്ത ഭാരവാഹി അബ്ദുസമദ് പുക്കോട്ടൂര്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പള്ളികളില്ലെന്നും പള്ളികളില്‍ പറയുന്നത് മതത്തിന്റെ കാര്യം തന്നെയാണെന്നും അബ്ദുസമദ് പുക്കോട്ടൂര്‍ പറഞ്ഞു.
വഖഫ് നിയമനം പി.എസ്സിക്ക് വിട്ട സംഭവത്തില്‍ പളളികളില്‍ ബോധവല്‍കരണം നടത്താന്‍ മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. വഖഫ് നിയമന വിഷയം മതകാര്യമാണെന്നും രാഷ്ട്രീയമല്ലെന്നുമാണ് അബ്ദുസമദ് പുക്കോട്ടൂര്‍ പ്രതികരിച്ചത്.
മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനം അറിയിക്കുക മാത്രമാണ് മുസ്ലിം ലീഗ് ഭാരവാഹിയായ പി.എം.എ സലാം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന് പള്ളികളില്ലെന്നും പള്ളികള്‍ മതസംഘടനകള്‍ക്ക് കീഴിലാണെന്നും അബ്ദുസമദ് പുക്കോട്ടൂര്‍ കൂട്ടിചേര്‍ത്തു.

Sharing is caring!