പാണക്കാട് മുനവ്വറലി തങ്ങളുടെ മകന് മുഹമ്മദലി ശിഹാബ് ഖുര്‍ആന്‍ മന:പാഠമാക്കി
മലപ്പുറം: പാണക്കാട് മുനവ്വറലി തങ്ങളുടെ മകന് മുഹമ്മദലി ശിഹാബ് ഹിഫ്ള് പൂര്‍ത്തീകരിച്ചു. മുനവ്വറലി തങ്ങള്‍ തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
മുനവ്വറലി തങ്ങളുടെ പോസ്റ്റ് വായിക്കാം..
ഇന്ന് ഞങ്ങളുടെ മകന് സയ്യിദ് മുഹമ്മദലി ശിഹാബ്(ശബു) ഹിഫ്ള് പൂര്‍ത്തീകരിച്ചു. ഒരു പിതാവെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷമാണിത്. എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു ഇത്. മകനെ ഹാഫിള് ആക്കണമെന്നത് ഭാര്യയുടെ നിര്‍ബന്ധബുദ്ധിയായിരുന്നു.
ഖുര്‍ആന്‍ മനഃപാഠമാക്കുക എന്ന ദൗത്യം പൂര്‍ത്തീകരിച്ചു കൊണ്ട് ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഞങ്ങളുടെ ശെബു മോന്. മനപ്പാഠമാക്കിയ ഖുര്‍ആന്‍ ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വളരെ മനോഹരമായി പാരായണം ചെയ്തു കൊടുത്തപ്പോള്‍ സന്തോഷത്താല്‍ മനസ്സ് നിറഞ്ഞു കവിയുകയായിരുന്നു. ജീവിതത്തില്‍ നാം അനുഭവിക്കുന്ന ചില സന്തോഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. ഈയൊരു മുഹൂര്‍ത്തത്തില്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ആറായിരത്തിലധികം വരുന്ന ആയത്തുകള്‍ അടങ്ങിയ പരിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ സാധിച്ചത് മകന് ലഭിച്ച വലിയൊരു സൗഭാഗ്യമാണ്.
ഞങ്ങളൊക്കെ ചെറുപ്പത്തിലെ ഖുര്‍ആനുമായി ബന്ധിപ്പിച്ചത് ഞങ്ങളുടെ ഉമ്മയാണ്. ഖുര്‍ആന്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു ജീവിച്ച ഉമ്മ അതേ രീതിയില്‍ തന്നെ ഞങ്ങളെയും വളര്‍ത്തി. ദിവസവും സുബഹിക്ക് ശേഷവും മഗ്രിബിന് ശേഷവും ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഞങ്ങള്‍ക്കു മേല്‍ ഉമ്മയുടെ നിര്‍ബന്ധമായിരുന്നു. ഖുര്‍ആനിന്റെ പലഭാഗങ്ങളും ഉമ്മയും ഹൃദിസ്ഥമാക്കിയിരുന്നു. യാത്രാ വേളകളിലും മറ്റും ഖുര്‍ആനിലെ സൂക്തങ്ങള്‍ ഓതി കേള്‍പ്പിക്കല്‍ ഉമ്മയുടെ പതിവായിരുന്നു. ഞങ്ങളുടെ മകന് ഖുര്‍ആന്‍ മനപ്പാഠമാക്കുകയെന്ന സൗഭാഗ്യം ലഭിച്ചതില്‍ ഉമ്മ അതിയായി സന്തോഷിക്കുന്നുണ്ടാകും.
മകന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പരിശീലിപ്പിച്ച അമീന് ഉസ്താദ്, ഉമറുല്‍ ഫാറുഖ് ഹുദവി, ഉസ്താദ് അബ്ദുല്‍ സലാം, ഉസ്താദ് മുഹമ്മദ് ഇഹ്സാന്‍, ‘സ്ട്രൈറ്റ് പാത്ത് സ്കൂള്‍ ഓഫ് ഖുര്‍ആന്‍’ അതിന്റെ മേധാവി ആസിഫ് ദാരിമി പുളിക്കല്‍, സ്കൂള്‍ സി.ഇ.ഒ മുഹമ്മദ് റഫീഖ് ,മാനേജര്‍ റഊഫ് ,ഇതിന്റെ ഭാഗമായ മറ്റു എല്ലാവര്ക്കും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. മനഃപാഠമാക്കിയ ഭാഗങ്ങള്‍ മറക്കാതിരിക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും സമൂഹത്തിന് ഉപകാരപ്പെടുന്ന മകനായി വളരുവാനും വേണ്ടി നിങ്ങളുടെ വിലയേറിയ പ്രാര്‍ത്ഥനകളില്‍ മകനെയും ഉള്‍പ്പെടുത്തണം. അല്ലാഹു അനുഗ്രഹിക്കട്ടെ,
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]