മലപ്പുറം മൂത്തേടത്തെ 34കാരന്റെ കിടപ്പുമുറിയില്‍നിന്ന് തിരനിറച്ച നാടന്‍തോക്കും തിരകളും പിടികൂടി

മലപ്പുറം: മലപ്പുറം മൂത്തേടത്തെ 34കാരന്റെ കിടപ്പുമുറിയില്‍നിന്ന് തിരനിറച്ച
നാടന്‍തോക്കും തിരകളും പിടികൂടി. മൂത്തേടം കാരപ്പുറം ബാലംകുളം പൊത്തങ്കോടന്‍ സുഫിയാന്റെ ( 34 ) വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്കും 11 തിരകളും കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ഇടവേളക്കുശേഷം മലയോര മേഖലയില്‍ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും പിടികൂടിയത്.കണ്ടെടുക്കുമ്പോള്‍ തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടില്‍ പരിശോധന നടക്കുന്നതറിഞ്ഞ സുഫിയാന് ഒളിവില്‍ പോയി.
സുഫിയാന് നായാട്ടുസംഘത്തിലെ സജീവ സാന്നിധ്യമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യതയുള്ളതിനാല്‍ വരും നാളുകളിലും പരിശോധന ശക്തമാക്കും.
എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ മഞ്ജിത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐമാരായ എം അസൈനാര്‍, കെ ശിവന്, സിപിഒമാരായ അഭിലാഷ് കൈപ്പിനി, കെ ടി ആശിഫ് അലി , ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, എടക്കര സ്റ്റേഷനിലെ എസ്സിപിഒ മുജീബ്, സിപിഒമാരായ ഇ വി അനീഷ്, കെ ജെ ഷൈനി, സി സ്വാതി എന്നിവരടങ്ങിയ സംഘമാണ് തോക്കും തിരകളും കണ്ടെടുത്തത്. അതേസമയം പിടികൂടിയ തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]