മലപ്പുറത്തെ 18കാരന്‍ കോണ്‍ഗ്രസ്സ് യൂനിറ്റ് കമ്മറ്റി പ്രസിഡന്റ്

എടപ്പാള്‍:പതിനെട്ട്കാരന്‍ കോണ്‍ഗ്രസ്സ് യൂനിറ്റ് കമ്മറ്റി പ്രസിഡന്റ്. മലപ്പുറം കാലടി പഞ്ചായത്തിലെ 83 ആം ബൂത്തിലെ വരിക്കാട് കോണ്‍ഗ്രസ്സ് യൂനിറ്റ് കമ്മറ്റിയാണ് പതിനെട്ട് കാരനായ പ്രണവ് ചന്ദ്രനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.യോഗം ടി.പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞന്‍ പതാക ഉയര്‍ത്തി. അസിസ് പോറാടത്ത് , റിയാസ് കോലത്ര , കെ.പി ദിപീഷ് ,ആബിദ് തറയില്‍ ,അപ്പു മേലാക്കം ,ഹനീഫ കോലത്ര , ഷെബാബ്,ഗോപകുമാര്‍ , പി.ടി മനോജ് , കെ.പി സനല്‍. പി.ടി മഹേഷ് , കെ.പി കോത സംസാരിച്ചു. മറ്റ് ഭാരവാഹികള്‍ : കെ.പി രാഹുല്‍ (സെക്രട്ടറി), ടി.പി ഗീത (ട്രഷറര്‍)

 

Sharing is caring!