മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജൂനിയര്‍, സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആദ്യമായി നടത്തുന്ന സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 20 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജൂനിയര്‍ ഇനത്തില്‍ ക്ലബ്ബുകളും സ്ഥാപനങ്ങളുമായി 90 ടീമുകളും, സബ്ജൂനിയര്‍ ഇനത്തില്‍ 60 ടീമുകളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ഓരോ കളിസ്ഥലത്തിലേയും ഫിക്‌സചറുകളും വിശദ വിവരങ്ങളും നവംബര്‍ 17 ന് പ്രസിദ്ധപ്പെടുത്തും.

മഞ്ചേരി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഫുട്‌ബോള്‍ സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം,
മഞ്ചേരി ജി.ബി.എച്ച് .എസ്.എസ്. ഗ്രൗണ്ട്, നിലമ്പൂര്‍ ഗ്രൗണ്ട്, മങ്കട ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, അരീക്കോട് തെരട്ടമ്മല്‍ ഗ്രൗണ്ട്, ഇ.എം.ഇ. കോളജ് ഗ്രൗണ്ട് കൊണ്ടോട്ടി, മുന്‍സിപ്പല്‍ സ്റ്റേഡിയം തിരൂര്‍, എടപ്പാള്‍ ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, കോട്ടക്കല്‍ ഗ്രൗണ്ട് എന്നിവയാണ് മത്സര കേന്ദ്രങ്ങള്‍. വിശദ വിവരങ്ങള്‍ സെക്രട്ടറി, മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍ – 9495243423.

Sharing is caring!