മൊബീല്‍ ടൂവീലര്‍ എന്ജിന് ഓയില്‍ പുതിയപതിപ്പ് പുറത്തിറക്കി
കോഴിക്കോട്: ടൂവീലറുകളുടെ മികച്ച പരിപാലനം ഉറപ്പുവരുത്തുന്നതിനായി എക്സണ്‍ മൊബീല്‍ ലൂബ്രിക്കന്റ്സ് സൂപ്പര്‍ മോട്ടോ എന്ജിന് ഓയില്‍ ശ്രേണിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. എന്ജിന് തേയ്മാനത്തില്‍ നിന്ന് മികച്ച സംരക്ഷണം നല്കുന്ന സിന്തെറ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ മൊബീല്‍ സൂപ്പര്‍ മോട്ടോശ്രേണി തയാറാക്കിയിരിക്കുന്നത്. ടൂവീലറുകള്‍ മികച്ച കണ്ടിഷനില്‍ നിലനിര്‍ത്താനും കൂടുതല്‍ മൂല്യം നല്‍കാനും പുതിയ ഉത്പന്നം സഹായിക്കും.
മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്കൂട്ടറുകള്‍ക്കുമുള്ള പുതിയ മൊബീല്‍ സൂപ്പര്‍ മോട്ടോ ശ്രേണി എന്ജിന് ഓയിലുകള്‍ ടൂവീലറുകളുടെ ഉയര്‍ന്ന പെര്‍ഫോമന്‍സ് സ്റ്റാര്ഡേഡായ എപിഐഎസ് എന്നതിലേക്ക് അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഈ എന്ജിന് ഓയിലുകള്‍ മൊബീലിന്റെ 150ലധികം വര്‍ഷങ്ങളുടെ ലൂബ്രിക്കേഷന് അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ളതും 2008 മുതല്‍ സിന്തെറ്റിക് എന്ജിന് ഓയിലുകളില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ളതായി അംഗീകരിക്കപ്പെട്ടതുമാണ്. പുതിയ ബിഎസ് 6 എന്‍ജിനുകള്‍ക്ക് അനുസൃതൃമാണ് എല്ലാഉത്പന്നങ്ങളും. മൊബീല്‍ ബൈക്ക് കെയര്‍ വ4ക്ക്ഷോപ്പുകളിലും മൊബീല്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ആമസോണ്‍ ഇന്ത്യ, ഫ്ളിപ്പ്കാര്‍ട്ട്, ഗ്യാരേജ് വര്‍ക്ക്സ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മൊബീല്‍ സൂപ്പര്‍ മോട്ടോ ശ്രേണിലഭ്യമാകുമെന്ന് സിഇഒ ദീപാങ്കര്‍ ബാനര്‍ജി പറഞ്ഞു
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]