കുടുംബശ്രീ റംല രാമപുരം അന്തരിച്ചു
രാമപുരം: അതിജീവനത്തിന് എരിവും രുചിയും പുളിയും പകര്‍ന്ന് സ്വന്തമായി അച്ചാര്‍ നിര്‍മിച്ച് വില്‍പ്പന നടത്തി ജീവിതം കരുപ്പിടിപ്പിച്ച് സംസ്ഥാനത്തെ കുടുംബശ്രീ’
ചരിത്രത്തിലൂടെ മാധ്യമശ്രദ്ധയില്‍ ഇടം നേടിയ പുഴക്കാട്ടിരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍.
രാമപുരം പള്ളിപ്പടിയിലെ പെലശ്ശേരി റംല
എന്നകുടുംബശ്രീ അച്ചാര്റംലതാത്ത,
(50) നിര്യാതയായി.കുടുംബശ്രീ രൂപീകരണ കാലം മുതല്‍ ജില്ലയുടെ ബ്രാന്റ് അംബാസട്ടറായി മലപ്പുറം ജില്ലാ കലക്ട്രേറ്റ് പടിക്കലും, വിവിധ ജില്ലകളിലെമേളകളിലും ,സിവില്‍ സ്റ്റേഷനിലും അച്ചാറും, ഭക്ഷ്യവസ്തുക്കളുമായി റംലയും കുടുംബവും കച്ചവടം നടത്തിയിരുന്നു. സ്വന്തമായൊരു പുരയിടം എന്ന സ്വപ്നവുമായി അയല്‍കൂട്ട സമിതിയില്‍ നിന്ന് ലോണെടുത്ത് അച്ചാര്‍ യൂണിറ്റ് തുടങ്ങി,
പതിനഞ്ച് വര്‍ഷത്തെ അച്ചാര്‍ വ്യാപാരത്തിലൂടെ മാത്രം സാമ്പാദിച്ച്
ആയിരത്തി അറുന്നൂറ് ചതുരശ്ര വിസ്തീര്‍ണമുള്ള വീടുവെച്ച് താമസമാരംഭിച്ചതിലൂടെയാണ് കഴിഞ്ഞ വര്‍ഷം നവംമ്പര്‍ ഒന്നിന് കേരള പിറവി ദിനത്തിലെ വാര്‍ത്താ താരമായി റംലയും കുടുംബവും അറിയപ്പെടുന്നത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിനിയാണ് റംല,
രാമപുരം പള്ളിപ്പടി യിലെ പെലെശ്ശേരി മുഹമ്മദ് കുട്ടി എന്ന മമ്മുട്ടിയാണ് ഭര്‍ത്താവ്, പുഴക്കാട്ടിരി കുടുംബശ്രീ സി.ഡി.എസ് സ്ഥപ്രകകാല മെമ്പറും, ഭാരവാഹിയുമായിരുന്നു. രാമപുരം കേന്ദ്രികരിച്ചാണ് ബിസ്മി ല്ലഅച്ചാര് കമ്പനിയൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ആദരവും മാതൃക വനിതക്ക് ലഭിച്ചിട്ടുണ്ട്. വ്യാപാര മേഖലയില്‍ സജീവമായിരിക്കെ
മാസങ്ങള്‍ക്ക് മുമ്പ്അര്ബുദ രോഗം ബാധിച്ച് തിരുവനന്തപുരം ആര്.സി.സി.യില്‍ ചികില്‍സയിലായിരുന്നു. നാട്ടു സൗഹൃദ യുവ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചികില്‍സ സഹായ സമിതി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് മരണം, ഖമ്പറടക്കം രാത്രിയോടെ രാമപുരം മഹല്ല് ഖമ്പര്‍സ്ഥാനില്‍ നടന്നു,
മക്കള്‍:
അബ്ദുല്‍ മുനീര്‍, (കായികദ്ധ്യാപകന്‍, പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല)
സമീര്‍ (ഒമാന്‍)
മരുമക്കള്‍: പിലാത്തോടന്ഫളീല ( മങ്കട ), നസറീന (കുറ്റ്യാടി)
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]