പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

നഗരസഭ വാര്‍ഡുകള്‍

പരപ്പനങ്ങാടി – വാര്‍ഡ് അഞ്ച് (ആനപ്പാടി)

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആനക്കയം – വാര്‍ഡ് 12 (തെക്കുംപാട്), വാര്‍ഡ് 14 (ആനക്കയം)
ചാലിയാര്‍ – വാര്‍ഡ് രണ്ട് (ഇടിവണ്ണ), വാര്‍ഡ് അഞ്ച് (പെരുമ്പത്തൂര്‍)
ചേലേമ്പ്ര – വാര്‍ഡ് അഞ്ച് (പടിഞ്ഞാറ്റിന്‍പൈ)
ഇരിമ്പിളിയം – വാര്‍ഡ് 15 (വെണ്ടല്ലൂര്‍ നോര്‍ത്ത്)
കാലടി – വാര്‍ഡ് ആറ് (ചാലപ്പുറം)
കീഴുപറമ്പ് – വാര്‍ഡ് 10 (അന്‍വര്‍ നഗര്‍)
മൂര്‍ക്കനാട് – വാര്‍ഡ് 16 (വേങ്ങാട് പള്ളിപ്പടി)
പോരൂര്‍ – വാര്‍ഡ് അഞ്ച് (പുളിയക്കോട്)
താഴേക്കോട് – വാര്‍ഡ് 12 (മാടമ്പാറ), വാര്‍ഡ് 15 (കരിങ്കല്ലത്താണി), വാര്‍ഡ് 17 (താഴേക്കോട്)

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കൂടുതലുള്ള പഞ്ചായത്തുകള്‍, നഗരസഭ വാര്‍ഡുകള്‍, പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കുറവുള്ളതും എന്നാല്‍ കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കൂടുതലുമുള്ള പഞ്ചായത്ത് വാര്‍ഡുകള്‍, പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കുറവുള്ളതുമായ പഞ്ചായത്ത് വാര്‍ഡുകളില്‍ പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍, പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20 ല്‍ കുറവുള്ളതുമായ നഗരസഭാ വാര്‍ഡുകളില്‍ നഗരസഭ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ എന്നിവയിലും കോവിഡ് വ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കുറവുള്ളതും കോവിഡ് 19 ബാധിതരായിരിക്കുന്നവരുടെ എണ്ണം 20ല്‍ കുറവുള്ളതുമായ പഞ്ചായത്തുകള്‍/ നഗരസഭാ വാര്‍ഡുകള്‍ എന്നിവയെ മൈക്രോ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി / നഗരസഭാ സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സംഘത്തെ  അധികാരപ്പെടുത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ അഞ്ച് മുതല്‍ 19 വരെ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളായിരിക്കും. ഇത്തരം സ്ഥലങ്ങളിലും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

മൈക്രോ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങള്‍, സ്ട്രീറ്റുകള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ഫിഷ് ലാന്റിംഗ് സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറികള്‍, എം.എസ്.എം യൂണിറ്റുകള്‍, ഓഫീസുകള്‍, ഐ.ടി കമ്പനികള്‍, ഫ്ളാറ്റുകള്‍, 10 ല്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകള്‍ മുതലായവ സബ് വാര്‍ഡ് തലത്തില്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാവുന്നതാണ്. ഇത്തരത്തിലുള്ള മൈക്രോ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങള്‍ നിശ്ചയിച്ച് പഞ്ചായത്ത് സെക്രട്ടറി / നഗരസഭ സെക്രട്ടറി കണ്‍വീനറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍, ബന്ധപ്പെട്ട സ്ഥലത്തെ അധികാരപരിധിയിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ഉത്തരവിറക്കുക. ഈ കമ്മറ്റി എല്ലാ ദിവസവും യോഗം ചേര്‍ന്ന് മൈക്രോ കണ്ടയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഇങ്ങനെ പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ അടുത്ത ആഴ്ച കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ പ്രസ്തുത സ്ഥലം കണ്ടയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാകുന്നതാണ്.

കണ്ടയിന്‍മെന്റ് സോണാകുന്ന പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന കണ്ടയിന്‍മെന്റ് സോണുകളുടെ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവി, ഡി.ഡി.പി, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ & നോഡല്‍ ഓഫീസര്‍, മുനിസിപ്പാലിറ്റി  ഡി.ഡി.എം.എ എന്നിവര്‍ക്ക് ലഭ്യമാക്കും. ഒരു വാര്‍ഡിലെ പ്രത്യേക പ്രദേശങ്ങളില്‍ അഞ്ചോ അതില്‍ താഴെയോ കോവിഡ് 19 ബാധിതരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിന് വിധേയമാക്കുകയും അവിടത്തെ വ്യാപനം പ്രത്യേക രീതിയില്‍ ആണെന്നും കോവിഡ് വ്യാപനം ഉണ്ടാകുമെന്നും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തുന്ന പ്രദേശം ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കും. ഈ ക്ലസ്റ്ററുകളിലും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

കോവിഡ് നിര്‍വ്യാപനത്തിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരുകാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഐ.പി.സി  സെക്ഷന്‍ 188, 2021 ലെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Sharing is caring!