മോഷണ കേസിലെ പ്രതികളെ വ്യാജ നികുതിച്ചിട്ട് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മോഷണ കേസിലെ പ്രതികളെ വ്യാജ നികുതിച്ചിട്ട് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച  പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: മോഷണ കേസിലെ പ്രതികളെ വ്യാജ നികുതിച്ചിട്ട് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച പ്രതിയെ പിടികൂടി. മോഷണകേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ വ്യാജ നികുതി ചീട്ട് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച മണ്ണാര്‍ക്കാട് കൈതച്ചിറ സ്വദേശി പച്ചീരി സക്കീര്‍, വയസ്സ് ‘ 52 എന്നയാളെ പാലക്കാട്, വടക്കഞ്ചേരിയില്‍ വെച്ച് * പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ നൗഷാദ് സി.കെ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് സി.കെ. ,എ.?സ്.ഐ അബ്ദുള്‍ സലീം, സി.പി.ഒമാരായ ഷജീര്‍, മിഥുന്‍,ഷാലു, കബീര്‍ എന്നിവരുള്‍പ്പെട്ട ആന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!