പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 12വര്‍ഷം

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 12വര്‍ഷം

മലപ്പുറം: തലമുറകള്‍ക്ക് തണലേകിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് ഇന്നേക്ക്
12വര്‍ഷം. പുഞ്ചിരിക്കുന്ന മുഖം, പതിഞ്ഞ ശബ്ദം,രഷ്ട്രീയവും മതവും സാമൂഹ്യ സേവനവും ഒരാളില്‍ സമ്മേളിച്ച അപൂര്‍വ വ്യക്തിത്വം…. പകരം വയ്ക്കാനാകാത്ത ചരിത്ര നിയോഗമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. ജനമനസുകളില്‍ വ്യക്തി മുദ്രപതിപ്പിച്ച ശിഹാബ് തങ്ങളുടെ വിയോഗം ഇന്നും നികത്താനാവാത്ത വിടവാണ്.
ബാബരി മസ്ജിദിന്റെ ധ്വംസന നാളില്‍ മലയാളക്കരയിലെ സമാധാനത്തിന്റെ ശബ്ദ വീചികള്‍ക് ശിഹാബ് തങ്ങളുടെ സ്വരമായിരുന്നു. കൊടപ്പനക്കല്‍ തറവാടിന്റെ വരാന്തയിലെ വട്ടമേശയ്ക്ക് അരികില്‍ മാലോകര്‍ക്ക് മുഴുവന്‍ സ്വാന്തനവുമായി എന്നും തങ്ങളുണ്ടായിരുന്നു.മലര്‍ക്കെ തുറന്നിട്ട ആ കവാടം ആദ്യമായി അടഞ്ഞത് 2009 ഓഗസ്റ്റ് ഒന്നിനാണ്.

രാഷ്ട്രീയത്തില്‍ അമരത്തിലിരിക്കുമ്പോഴും പ്രതിയോഗികള്‍ക്ക് വരെ ആദരണീയനായിരുന്നു ശിഹാബ് തങ്ങള്‍, അവസരങ്ങള്‍ മലര്‍ക്കെ തുറക്കെപെട്ടിട്ടും അധികാര രാഷ്ട്രീയത്തില്‍ നിന്നും അകന്ന് നിന്ന ജീവിതം. മത സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞ് നിന്ന ശിഹാബ് തങ്ങള്‍ ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്ന മതസൗഹാര്‍ദത്തിന്റെ ചിരിക്കുന്ന മുഖമാണ്.
സ്നേഹവും കാരുണ്യവും മുഖമുദ്രയാക്കിയ മുഹമ്മദലി ശിഹാബ് തങ്ങള്‍ വിട പറഞ്ഞ് പന്ത്രണ്ട് ആണ്ട് പിന്നിടുമ്പോഴും ആ വിടവ് അവശേഷിക്കുകയാണ്… നികത്താനാകാതെ.

 

തങ്ങളുടെ വേര്‍പാടിന് 12 വര്‍ഷം തികയുന്ന ഇന്ന് ?വൈകു: 4 മണിക്ക് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന *’ശിഹാബ് തങ്ങള്‍ – അമരസ്മരണ ‘ പരിപാടി നടക്കും.
തത്സമയ സംപ്രേക്ഷണം
? വൈകു: 4 മണി( ഇന്ത്യ )
1.30 ജങ (സൗദി, ഖത്തര്‍ , കുവൈറ്റ് ,ബഹ്‌റൈന്‍ )
2.30 ജങ ( യു എ ഇ, ഒമാന്‍ )

പങ്കെടുക്കുന്നവര്‍
– – – – – – – – – – – – – – – – –
? ബഹു: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
?ഡോ: ശശി തരൂര്‍, എം പി.
?ശ്രീ – കെ.മുരളീധരന്‍ – എം പി.
?അഡ്വ: ജയശങ്കര്‍
?പി.കെ.കുഞ്ഞാലിക്കുട്ടി
?പി വി.അബ്ദുല്‍ വഹാബ് എം പി
?ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി
?എം പി.അബ്ദുസ്സമദ് സമദാനി ങജ
?അഡ്വ: യു.എ.ലത്തീഫ് ങഘഅ

 

 

Sharing is caring!