ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടം കാണനെത്തിയ മുപ്പതോളം പേര്‍ക്കെതിരെ കേസ്സെടുത്തു
വളാഞ്ചേരി: ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ആതവനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണുന്നതിനായി ദൂരദിക്കുകളില്‍ നിന്നും ബൈക്കുകളിലും മറ്റും കൂട്ടമായി വന്ന് ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച മുപ്പതോളം പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു. ഇരുപത്തിയഞ്ചോളം പേരില്‍ നിന്ന് പിഴ ഈടാക്കുകയും ആറോളം ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. വളാഞ്ചേരി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എന്‍.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പോലീസുകാരായ അബ്ദുറഹ്മാന്, കൃഷ്ണപ്രസാദ്, രാധാകൃഷ്ണ പിള്ള എന്നിവരും എം. എസ്.പി യിലെ പോലീസുകാരായ ബൈജു ,വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വളാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ കുന്നിന് പ്രദേശങ്ങളിലും മറ്റും യുവാക്കള്‍ കൂട്ടം കൂടി നില്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വളാഞ്ചേരി പോലീസ് സ്റ്റേഷന് എസ് എച്ച് ഒ എസ്.അഷ്റഫ് അറിയിച്ചു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]