മരം മുറിക്കുമ്പോള്‍ 58കാരന്‍ ഷോക്കേറ്റ് മരിച്ചു

തിരൂര്‍: മരം മുറിക്കുന്നതിനിടയില്‍ തെങ്ങില്‍ കെട്ടിയ കമ്പി വൈദ്യുതി കമ്പിയില്‍ തട്ടി യുവാവ് ഷോക്കേറ്റു മരണപ്പെട്ടു.തൃപ്രങ്ങോട് ചെറിയ പരപ്പൂരിലെ കോരാത്ത് ജയരാജന്‍ (58) ആണ് മരിച്ചത്.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. ഉടനെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുറ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും. ഭാര്യ ബിന്ദു. മക്കള്‍ ജ യേഷ്, ജനീഷ്, ജയശ്രീ.മരുമകന്‍ വിനീഷ് കൊപ്പം.

 

 

Sharing is caring!