എസ്.എഫ്.ഐ അവകാശ ദിനം ആചരിച്ചു

മലപ്പുറം :വിദ്യാഭ്യാസ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ട വിഷയങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമർപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ അവകാശ ദിനമായി എസ്.എഫ്.ഐ ആചരിച്ചു.
വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും, ആവശ്യങ്ങളും അതോടൊപ്പം തന്നെ അക്കാഡമിക്ക് രംഗത്ത് കൊണ്ട് വരേണ്ട മാറ്റങ്ങളും ഉൾപ്പെടുത്തിയാണ് അവകാശ പത്രിക സമർപ്പിക്കുന്നത്. ജൂലൈ 26 ന് ജില്ലയിലെ 500 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അവകാശ പത്രിക മാർച്ച് സംഘടിപ്പിക്കുക. അവകാശ ദിനത്തിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ യൂണിറ്റ്, ലേക്കൽ, ഏരിയ കേന്ദ്രങ്ങളിൽ അവകാശ ദിനം ആചരിച്ചു. കോളേജുകളിൽ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോളേജ് അധികാരികൾക്ക് അവകാശ പത്രിക സമർപ്പിച്ചു.
തിരൂരങ്ങാടി എൽ ബി എസ് കോളേജിൽ നടന്ന പരിപാടി SFI ജില്ലാ സെക്രട്ടറി കെ.എ സക്കീർ ഉദ്ഘാടനം ചെയ്തു ഏരിയാ പ്രസിഡന്റ് എം.സിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി നിഖിൽ ഗോവിന്ദ് സ്വാഗതവും മുഹമ്മദ് ഹിഷാം നന്ദിയും പറഞ്ഞു.
മലപ്പുറം ഗവൺമെന്റ് കോളേജിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു ഏരിയാ പ്രസിഡന്റ് കെ എം റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി കെ.പി ശരത്ത് സ്വാഗതവും എൻ ജിബിൻ നന്ദിയും പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തേജസ് കെ ജയൻ കോട്ടക്കലിലും എം സജാദ് നിലമ്പൂരിലും വി വൈ ഹരികൃഷ്ണപാൽ പെരിന്തൽമണ്ണയിലും ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ ഹരിമോൻ വണ്ടൂരിലും എ എച്ച് റംഷീന എടപ്പാളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി അക്ഷര എടക്കരയിലും, കെ മുഹമ്മദലി ഷിഹാബ് അരീക്കോടിലും മഞ്ചേരിയിലും , ഏരിയാ സെക്രട്ടറി സി റെനിൽ കുമാർ പൊന്നാനിയിലും, ഏരിയാ പ്രസിഡന്റ് ശ്യാംജിത്ത് എം പി തിരൂരിലും , ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ഷിനി വളാഞ്ചേരിയിലും, പി. രാഹുൽ മങ്കടയിലും പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Sharing is caring!