ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് കൂടുതല്‍ പണം ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കുംഎതിരെ കര്‍ശന നടപടിയെന്ന് കലക്ടര്‍

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് കൂടുതല്‍ പണം ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കുംഎതിരെ കര്‍ശന നടപടിയെന്ന്  കലക്ടര്‍

ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആർ.ടി.പി.സി.ആർ ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്കിൽ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികൾ ലഭ്യമാകുന്നുണ്ട്. 30.04.2020 തീയതിയിലെ ജി.ഒ (ആർ.ടി)നം.980/2021/H&FWD നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് ഈടാക്കേണ്ട നിരക്ക് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടുള്ളതാണ്. ഈ നിരക്കിൽ ടെസ്റ്റ് നടത്താൻ തയ്യാറാകാത്തത് കനത്ത നിയമ ലംഘനവും ക്രിമിനൽ കുറ്റകരവുമാണ്. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത സ്വകാര്യ ലാബുകൾ ആശുപത്രികൾ എന്നിവർക്കെതിരെ പരാതികൾ ലഭ്യമാകുന്ന മുറക്ക് ദുരന്തനിവാരണ നിയമ പ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Sharing is caring!