ആയിരം പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റൊരുക്കി സഊദി ഐ.സി.എഫ്

ആയിരം പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റൊരുക്കി സഊദി ഐ.സി.എഫ്

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) സഊദി നാഷണല്‍ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു.സഊദിയിലെ 532 പ്രാദേശിക യൂണിറ്റ് ഘടകങ്ങള്‍ മുഖേന പ്രത്യേക സര്‍വേ നടത്തിയാണ് കേരളത്തിലെയും നീലഗിരി (തമിഴ്‌നാട് ) ഉള്‍പ്പെടെയുള്ള 15 ജില്ലകളില്‍ നിന്നായി ആയിരം ഗുണഭോക്താക്കളെ കണ്ടെത്തിയത്.മുസ് ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍’റമളാന്‍ ആത്മ വിചാരത്തിന്റെ കാലം’ എന്ന ശീര്‍ഷകത്തില്‍ നാട്ടിലും വിദേശത്തും നടന്നു വരുന്ന റമളാന്‍ കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന വൈവിധ്യമാര്‍ന്ന ക്ഷേമ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്.പദ്ധതിയുടെ ഉദ്ഘാടനം സമസ്ത. ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചു.നാഷണല്‍ പ്രസി.സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ പി.ടി.എ റഹീം എം എല്‍.എ സമര്‍പ്പണ സംഗമം ഉദ്ഘാടനം ചെയ്തു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്ര.എന്‍.അലി അബ്ദുല്ല, ഐ.സി.എഫ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി , എസ്.വൈ.എസ് സംസ്ഥാന സെക്ര.മുഹമ്മദ് പറവൂര്‍, ജില്ലാ ജന. സെക്ര.കലാം മാവൂര്‍,പി .ടി .സി .മുഹമ്മദലി മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍ മഹ്‌ളറ പ്രസംഗിച്ചു. മുക്കംഅബ്ദു റശീദ് സഖാഫി സ്വാഗതവും അശ്‌റഫലി കീഴുപറമ്പ് നന്ദിയും പറഞ്ഞു

 

Sharing is caring!