റമദാനിലെ ആദ്യ വെള്ളി; ജുമഅക്ക് പള്ളികള്‍ നിറഞ്ഞ് കവിഞ്ഞു

മലപ്പുറം: റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച് ജുമഅക്ക് പള്ളികള്‍ നിറഞ്ഞ് കവിഞ്ഞു. കോവിഡ് 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു.
റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ജുമുഅക്ക് നേതൃത്വം നല്‍കി. പുണ്യങ്ങളുടെ മാസമായ വിശുദ്ധ റമസാന്‍ വിശ്വാസികളുടെ വസന്തകാലമാണെന്നും ദുശിച്ച മനസ്സുകളെ ശുദ്ധമാക്കി സഹജീവികള്‍ക്ക് കൂടുതല്‍ സ്നേഹം പകരേണ്ട മാസമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ ക്രമീകരണങ്ങള്‍ വരുത്തിയിരുന്നു. കൊവിഡ് മഹാമാരിയുടെ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു.

 

Sharing is caring!