വനിതാ ദിനത്തില്‍ പ്രിന്‍സിപ്പലായി വിദ്യാര്‍ത്ഥിനി

വനിതാ ദിനത്തില്‍ പ്രിന്‍സിപ്പലായി വിദ്യാര്‍ത്ഥിനി

കിഴിശ്ശേരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റീജണല്‍ കോളേജ് ഓഫ് സയന്‍സ് & ഹ്യൂമാനിറ്റീസില്‍ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ലുലു ഹസ്ന വി.പി. ഒരു ദിവസത്തേക്ക് കോളേജ് പ്രിന്‍സിപ്പല്‍ ആയി നിയമിതയായി. കോളേജ് കൗണ്‍സില്‍ മീറ്റിങ്ങില്‍ ലുലു അധ്യക്ഷത വഹിച്ചു. കൂടാതെ, എല്ലാ ഒന്നാം വര്‍ഷ ക്ലാസ്സുകളില്‍നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടികളുടെ ‘ഷീ കൗണ്‍സില്‍’ യോഗത്തിലും അധ്യക്ഷയായി. ഷീ കൗണ്‍സില്‍ യോഗത്തില്‍ വിവിധ ക്ലാസ്സുകള്‍ പ്രതിനിധീകരിച്ച് അഷ്ബി ഷെറിന്‍, നശ്വ കെ, ഹിബ ഇ.ടി, അസ്ന തസ്നീം, ശ്രീഷ്മ, ഫാത്തിമ ജന്ന, മുബാഷിറ, പ്രിന്‍സിത എന്നിവര്‍ സന്നിഹിതരായി.രാവിലെ 11 മണിക്ക് ഡബ്ലിയു.ഡി.സി യുടെ നേതൃത്വത്തില്‍ കവിത എം.എ നയിച്ച ചൂസ് ടു ചലഞ്ച് എന്ന സെമിനാര്‍ നടത്തി. 150 അംഗങ്ങള്‍ പങ്കെടുത്തു. സാമജ പി.കെ അധ്യക്ഷത വഹിച്ചു.

 

Sharing is caring!