ഏറനാടിന്റെ മണ്ണില്‍ സഹിഷ്ണുതയുടെ സന്ദേശവുമായി സൗഹൃദ യാത്ര

ഏറനാടിന്റെ മണ്ണില്‍ സഹിഷ്ണുതയുടെ സന്ദേശവുമായി സൗഹൃദ യാത്ര

അരീക്കോട്; അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ കഥപറയുന്ന ഏറനാടിന്റെ മണ്ണില്‍ മനുഷ്യ നന്മയുടെയും സഹിഷ്ണുതയുടെ സന്ദേശവുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സന്ദേശ യാത്രയുടെ പ്രയാണം. ഏറനാട്, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ ഹൃദയം കവര്‍ന്ന യാത്ര രാഷ്ട്ര നന്മക്ക് സംയമനവും ക്ഷമയും ശാന്തിയുമാണ് അഭികാമ്യമെന്ന അടിവരയിട്ടു.
കോഴിക്കോട്-മലപ്പുറം ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന അരീക്കോട് പത്തനാപുരത്ത് നിന്നാണ് ഇന്നലെ യാത്ര ആരംഭിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ചാലിയാറിന്റെയോരം പറ്റികിടക്കുന്ന പത്തനാപുരത്ത് ജാഥാ നായകന്‍ സാദിഖലി ശിഹാബ് തങ്ങളെത്തിയത്. പ്രൗഢമായ സ്വീകരണ പരിപാടി മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴ്പറമ്പ് പഞ്ചായത്തുകളാണ് പത്തനാപുരത്ത് സംഗമിച്ചത്. രണ്ടാം സ്വീകരണ കേന്ദ്രമായ കാവനൂരില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കാവനൂര്‍, കുഴിമണ്ണ, എടവണ്ണ പഞ്ചായത്തുകളുടെ സ്വീകരണമാണ് ഇവിടെ നടന്നത്. തൃക്കലങ്ങോട്ട് നടന്ന മൂന്നാം സ്വീകരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. കണ്ണിയന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഇവിടെ മഞ്ചേരി മുനിസിപ്പാലിറ്റി, തൃക്കലങ്ങോട് പഞ്ചായത്തുമാണ് പരിപാടിയില്‍ അണിചേര്‍ന്നത്. പാണ്ടിക്കാട്ടെ സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട്, എടപ്പറ്റ, കീഴാറ്റൂര്‍, പഞ്ചായത്തുലാണ് പാണ്ടിക്കാട് സംഗമിച്ചത്.
യാത്ര വൈസ് ക്യാപ്റ്റന്‍ അഡ്വ.യു.എ.ലത്തീഫ്, ഡയറക്ടര്‍ ഇസ്മായില്‍ മുത്തേടം, ചീഫ് കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍ കോഡിനേറ്റര്‍മാരായ അഷ്റഫ് കോക്കൂര്‍, സലിം കുരുവമ്പലം, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.മുഹമ്മദലി, എം.അബ്ദുള്ളക്കുട്ടി, പി.കെ.സി.അബ്ദുറഹിമാന്‍, കെ.എം.ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളിലായി പി.കെ.ബഷീര്‍.എം.എല്‍.എ, അഡ്വ. എ. ഉമര്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ. എന്‍. ഷംസുദ്ധീന്‍, അഡ്വ. എം. റഹ്മത്തുല്ല, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ. വി.കെ ഫൈസല്‍ ബാബു, അബ്ദുറഹിമാന്‍ രണ്ടത്താണി, സിദ്ധീഖലി രാങ്ങാട്ടൂര്‍, പി.കെ നവാസ്, മുജീബ് കാടേരി, അഡ്വ. പി. മനാഫ് അരീക്കോട്, അഡ്വ. കെ.കെ ഷാഹുല്‍ ഹമീദ്, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ടി.പി അഷ്റഫലി, കബീര്‍ മുതുപറമ്പ്, വി.എ വഹാബ്, വി.എ.കെ തങ്ങള്‍, എ.കെ മുസ്തഫ, വല്ലാഞ്ചിറ മജീദ്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്റഫ്, ശമീര്‍ ഇടിയാട്ടില്‍, നിസാജ് എടപ്പറ്റ, പി. ളംറത്ത്, ടി.വി അബ്ദുറഹിമാന്‍, യൂസുഫ് വല്ലാഞ്ചിറി, ടി.പി ഹാരിസ്, പി.വി അഹമ്മദ് സാജു പ്രസംഗിച്ചു.

 

Sharing is caring!