സംസ്ഥാന ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം പൂക്കളത്തൂര്‍ സ്‌കൂളിന് സ്വര്‍ണവും വെള്ളിയും

സംസ്ഥാന ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം പൂക്കളത്തൂര്‍ സ്‌കൂളിന് സ്വര്‍ണവും വെള്ളിയും

മഞ്ചേരി: തിരുവനന്തപുരത്ത് നടന്ന പത്തൊമ്പതാമത് സംസ്ഥാന അമേച്ചര്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ ജില്ലക്ക് മികച്ച നേട്ടം. പൂക്കളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി റുക്സീന ജുബിന്‍, പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിനി കെ നിഷാന എന്നിവരാണ് നേട്ടം കൊയ്തത്. ജൂനിയര്‍ ഗേള്‍സ് 56 കെജി വിഭാഗത്തില്‍ റുക്സീന ജുബിന്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ നിഷാനയ്ക്ക് ജൂനിയര്‍ ഗേള്‍സ് 52 കെ.ജി വിഭാഗത്തില്‍ വെള്ളി മെഡലും ലഭിച്ചു. കഴിഞ്ഞവര്‍ഷം പഞ്ചാബില്‍ നടന്ന ദേശീയ വുഷു ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ റുക്സീനയും സബ്ജൂനിയര്‍ വിഭാഗത്തില്‍ നിഷാനയും പങ്കെടുത്തിരുന്നു. മാര്‍ച്ച് 10 മുതല്‍ 15 വരെ ഹരിയാനയില്‍ നടക്കുന്ന ദേശീയ വുഷു ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ റുക്സിന ജബിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. സ്‌ക്കൂള്‍ കായികാധ്യാപകന്‍ ഒ.പി സാദിഖലിയുടെ നേതൃത്വത്തില്‍ ഊര്‍ക്കടവ് യു.എം.എ. പരിശീലകരായ സിദ്ദീഖലിയുടെയും റാഷിദിന്റെയും കീഴിലാണ് പരിശീലനം നേടിയത്.

 

Sharing is caring!