ലീഗിനെ ക്ഷണിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിംലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം വാങ്ങിവച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ കേരളം ഭരിക്കുന്നവരാണ്. അവര്‍ നിങ്ങളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനം ഉണ്ട്.- അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങള്‍ നടത്തുന്ന സൗഹൃദ സന്ദേശയാത്രയില്‍ പ്രസംഗിച്ച് ശോഭ സുരേന്ദ്രന് മറുപടി പറയുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി.

Sharing is caring!