വ്യാപാര സ്ഥാപനങ്ങളിലെ കിടപ്പിലായ രോഗികളെ സഹായിക്കാനുളളള സംഭാവനപെട്ടി പട്ടാപ്പകല്‍ മോഷ്ടിക്കുന്ന കളളന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ കിടപ്പിലായ രോഗികള്‍ക്കുള്ള സഹായത്തിനുള്ള സംഭാവനപെട്ടി പട്ടാപ്പകല്‍ കടയില്‍ വന്നു മോഷ്ടിച്ചു കൊണ്ടു പോകുന്ന പ്രതി പിടിയില്‍. തൃശ്ശൂര്‍ ചാഴൂര്‍ തെക്കിനിയേടത്ത് സന്തോഷ് കുമാര്‍(47) ആണ് മലപ്പുറത്ത് അറസ്റ്റിലായത്. പ്രതി സന്തോഷ്‌കുമാര്‍ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നര മണിക്ക് കോട്ടപ്പടിയില്‍ ഉള്ള ചിക്കന്‍ സ്റ്റാളില്‍ നില്‍ക്കുന്നതായി കണ്ടതില്‍ ഓട്ടോതൊഴിലാളികള്‍ കണ്ടു തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജു എസ് ഐ:കെ.എസ്. ജയന്‍, സി.പി.ഒ ഷഫീഖ് ദിനു എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി ഷംസിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ പ്രേം സദന്‍ അടങ്ങുന്ന സംഘം പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ വിവിധ വ്യാപാരിവ്യവസായി സംഘങ്ങള്‍ക്കും ഓട്ടോ തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും പ്രചരിപ്പിച്ചതിന്ന്‌റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിയാനായത്. തൃശ്ശൂര്‍ ജില്ലക്കാരനായ പ്രതി തൃശൂരും മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിരവധി പാലിയേറ്റീവ് പെട്ടി മോഷണക്കേസുകളിലെ പ്രതിയാണെന്നും കൂടുതലാളുകള്‍ സംഭവം കേട്ടറിഞ്ഞ് പരാതികളുമായി മലപ്പുറം സ്റ്റേഷനില്‍ എത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
RECENT NEWS

കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന് എം.എസ്.എഫ് നേതാവ് മത്സരിക്കും
മലപ്പുറം: അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി മത്സരിക്കും. മത്സരിക്കുന്നത് മുന്‍ എം.എസ്.എഫ് നേതാവ്. സമിതി ചെയര്മാന് അഡ്വ.എ.പി. [...]