നിയമസഭാ തിരെഞ്ഞെടുപ്പില്‍ 90സീറ്റുകളില്‍ എസ്.ഡി.പി.ഐ ഒറ്റക്ക് മത്സരിക്കും

നിയമസഭാ തിരെഞ്ഞെടുപ്പില്‍ 90സീറ്റുകളില്‍ എസ്.ഡി.പി.ഐ ഒറ്റക്ക് മത്സരിക്കും

മലപ്പുറം : ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യവുമായി എസ് ഡി പി ഐ നിയമസഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി ഒറ്റയ്ക്ക് 90 ലേറെ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് .നിയമസഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാന തല പ്രചാരണ ഉല്‍ഘാടനം ഫെബ്രുവരി 20 ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ: തസ്ലീം അഹമ്മദ് റഹ്മാനി മലപ്പുറത്ത് നടത്തും.. സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി , ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍ ,പി അബ്ദുല്‍ ഹമീദ് ,ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് എന്നിവര്‍ പങ്കെടുക്കും.ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 5 വരെ പഞ്ചായത്ത് തല കാല്‍നടയാത്രകള്‍ നടത്തും . അവര്‍ പറഞ്ഞു.
രാജ്യം മുഴുവന്‍ ബി ജെ പി സൃഷ്ടിച്ച വര്‍ഗീയ വിഭജന അജണ്ടയിലൂടെ നീങ്ങിയിരുന്നപ്പോള്‍ അതിനെതിരെ നിലകൊണ്ട നമ്മുടെ കേരളവും ഇപ്പോള്‍ അതിവേഗം ധ്രുവീകരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയായിരുന്ന കേരളത്തില്‍ ഇപ്പോള്‍ വ്യത്യസ്ഥമായൊരു അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. വിവിധ പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയനിലപാടുകളും വികസനകാഴ്ചപാടുകളും ചര്‍ച്ച ചെയ്യപ്പെടേണ്ട സ്ഥാനത്ത് ഹിന്ദുത്വ പ്രീണത്തിന്റെയും ന്യൂനപക്ഷ അപരവല്‍ക്കരണത്തിന്റെയും ധ്രുവീകരണ അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മാറിയിരിക്കുന്നു. ഇരുമുന്നണികളും ബി ജെ പിയെ വളര്‍ത്തികൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.ഈ മഹാവിപത്തിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ,ജനങ്ങളെ സജ്ജമാക്കുക എന്ന മഹാദൗത്യം ഏറ്റടുത്തതുകൊണ്ട് എസ് ഡി പി ഐ മുന്നോട്ട് പോകും.ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ,എസ് ഡി പി ഐ സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര ,അഡ്വ. എ എ റഹീം , മലപ്പുറം ജില്ലാ സെക്രട്ടറി ടി എം ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു

Sharing is caring!