പണം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് 16കാരിയുടെ നഗ്നഫോട്ടോ വാങ്ങിയ പൊന്നാനിയിലെ 20കാരന് ജാമ്യമില്ല

മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെ പണംവാഗദ്ാനം ചെയ്ത് 16കാരിയുടെ നഗ്നഫോട്ടോ വാങ്ങിയ 20കാരന് ജാമ്യമില്ല. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിക്കുകയും നഗ്നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി തള്ളിയത്. പൊന്നാനി ടി ബി ഹോസ്പിറ്റലിനു സമീപം മാറാപ്പിന്റെ വീട്ടില്‍ ജാബിറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. വിദേശ കമ്പനിയുടെ പ്രിതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത്
പതിനാറുകാരിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം – കുറ്റിപ്പുറം റൂട്ടിലെ ബസ്സില്‍ കയറ്റുകയും ബസ്സില്‍ വെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്. പ്രലോഭനങ്ങള്‍ വശംവദയായ പെണ്‍കുട്ടിയില്‍ നിന്നും പ്രതി സ്വര്‍ണ്ണ കമ്മലും മോതിരവും ഊരി വാങ്ങിയിരുന്നു. മലപ്പുറം ഡിവൈഎസ്പി പി സി ഹരിദാസനാണ് ഡിസംബര്‍ എട്ടിന് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]