നിയമസഭയിലേക്ക് മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാര്‍ഥി ആരാകും

മലപ്പുറം: വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാര്‍ഥി
ആരാകുമെന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍്ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് നേതാവുമായ സുഹറ മമ്പാട്, വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ തുടങ്ങി മൂന്ന് പേരുകള്‍വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ് കോഴിക്കോട് നിന്നും ഖമറുന്നീസ അന്‍വര്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനാല്‍ തന്നെ വനിതാ സ്ഥാനാര്‍ഥി മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലീഗിന്റെ വനിതാ എം.എല്‍.എയാകാനുള്ള സാധ്യത ആര്‍ക്കാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.
RECENT NEWS

സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്
മലപ്പുറം: സ്വന്തംനാടായ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് എം.സ്വരാജ്. ബല്‍റാമിനെതിരെയും സ്വന്തംനാട്ടിലേക്കും മത്സരിക്കാനില്ലെന്ന നിലപാടിലാണ് സി.പി.എം യുവ നേതാവ്. തൃപ്പൂണിത്തുറ എം.എല്‍.എയായ എം. സ്വരാജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തംനാടായ [...]