പ്രണയംനടിച്ച് 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ കാളികാവില്‍ അറസ്റ്റില്‍

പ്രണയംനടിച്ച് 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരന്‍ കാളികാവില്‍ അറസ്റ്റില്‍

മലപ്പുറം: പ്രണയംനടിച്ച് 17കാരിയെ റെയില്‍വെ ലൈനിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍വെച്ചും വീട്ടില്‍വെച്ചും പലതവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19കാരനായ പ്രതി പിടിയില്‍. മലപ്പുറം തുവ്വൂര്‍ അമ്പലക്കുത്ത് ശംലീല്‍ (19)ആണ് കാളികാവ് പോലീസിന്റെ പിടിയിലായത്.
കാളികാവ് സി ഐ ജ്യോതീന്ദ്രകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം മുതല്‍ 2020 ഒക്ടോബര്‍ 18 വരെയുള്ള കാലയളവിലായി പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍വെച്ചും
തുവ്വൂര്‍ റെയില്‍വെ ലൈനിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍വെച്ചും ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. പ്രണയമാണെന്ന് പെണ്‍കുട്ടിയെ ധരിപ്പിച്ചാണ് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. എന്നാല്‍ സംഭവം വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ത്യം കാരണം ആശുപത്രിയില്‍കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് പെണ്‍കുട്ടി സംഭവങ്ങള്‍ വിവരിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടിയും മാതാവും കാളികാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി ഡിസംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തു.

Sharing is caring!