മലപ്പുറം മുട്ടിപ്പടിസ്വദേശി സൗദിയില്‍ നിര്യാതനായി
മലപ്പുറം: മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മുട്ടിപ്പടി സ്വലാത്ത് നഗറില്‍ പരേതനായ നാണത്ത് വലിയാട്ടില്‍ മുഹമ്മദിന്റെ മകന് അനസ് (52) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയിലെ ഖുലൈസില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് : തലാപ്പില്‍ ഫാത്തിമ ഹജ്ജുമ്മ, ഭാര്യ : ജംഷീന, മക്കള്‍ : മുഹമ്മദ് അജ്മല്‍, ഫാത്തിമ സില്‍ന, ഫാത്തിമ ഷംന, സഹോദരങ്ങള്‍ : കുഞ്ഞിമുഹമ്മദ്, സുഹ്റ, ആയിഷ ഷീബ, ആയിഷ സീന. ഖബറടക്കം നാളെ മക്കയില്‍ നടക്കും.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]