പെരിന്തല്‍മണ്ണ അലിപ്പറമ്പില്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി 100ഓളംപേര്‍ രാജിവച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ അലിപ്പറമ്പില്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി 100ഓളംപേര്‍ രാജിവച്ചു. രാജി അറിയിച്ചു കൊണ്ടുള്ള കത്ത് ഡിസിസി പ്രസിഡണ്ടിന് കൈമാറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിചാണ് ഐഎന്‍ടിയുസി മലപ്പുറം ജില്ലാ സെക്രട്ടറിയും, അഞ്ചാം വാര്‍ഡ് യുഡിഎഫ് ചെയര്‍മാനുമായ അഷ്റഫ് ശീലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയിന്‍ നിന്ന് രാജിവച്ചതായി അറിയിച്ചത്

നിലവില്‍ കോണ്‍ഗ്രസ് റിബലായി അഷറഫിന്റെ ഭാര്യ സ്വാതന്ത്ര സ്ഥാനാര്‍ത്തി യായി മത്സരിക്കുന്നുമുണ്ട്. കുടയാണ് ചിഹ്നം. സമാനമായ രീതിയില്‍ പെരിന്തല്‍മണ്ണയില്‍ പലയിടങ്ങളിലും റിബല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ഥി ചൊല്ലിയാണ് പെരിന്തല്‍മണ്ണ യുഡിഎഫില്‍ മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും കൂടുതലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനും കൂടുതല്‍ പേര്‍ രാജിവെക്കാനും ഇടയാക്കിയത്.

Sharing is caring!